Chapter Title : Life of pain 2 ? [beginning the pain] [DK]
പുലർച്ചേ 5:00 മണിക്ക് ഞാൻ കോഴിക്കോട് എത്തി. അവിടെ എന്നെ കാത്ത് രാജീവ് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഏറെ നേരം കരഞ്ഞ പോലെ അവന്റെ കണ്ണുകൾ കലങ്ങിയിരുന്ന്.
"എന്ത് കോലം ആഡ ഇത്...
നീ ആകെ മറിയല്ലോ. നിന്റെ ലഗേജ് ഒക്കെ എവിടെ"
ഞാൻ മറുപടിയായി ഒന്ന് തല ആട്ടി ഇല്ലാ എന്ന് പറഞ്ഞു.
"ശെരി വാ..." എന്റെ തോളിൽ പിടിച്ച് അവൻ ഒരു കാറിനെ ലക്ഷ്യം ആക്കി നടന്നു.
അവിടെ നിന്നും യാത്ര തിരിച്ചു.8 വർഷം കൊണ്ട് എന്റെ നാടിന്റെ മാറ്റം ഞൻ കൺ തുറന്നു കണ്ടൂ. 8:00 മണിയോട് കൂടെ വണ്ടി മലപ്പുറം എത്തി. ഇനി ആദിയുടെ വീട്ടിലേക്ക് അതികം ദൂരം ഇല്ല. കുറച്ച് ദൂരം പോയപ്പോൾ ഒരു വണ്ടി ചതഞ്ഞ് റോഡ് സൈഡിൽ കിടക്കുന്നത് ഞാൻ കണ്ട്. അതിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ ചെറിയ പൊട്ടിയ ഗ്ലാസ്സ് ന് ഇടയിൽ ഞൻ ആ പേര് കണ്ടൂ. ആദി. അതേ ഇത് അവരുടെ കാർ ആണ്.
അത് എടിച്ചിരിക്കുന്ന ലോക്കേഷൻ ഞാൻ നോക്കി . അതേ ,10 വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതം മാറ്റിമറിച്ച ആ സ്ഥലം. എന്റെ ചേച്ചിയും അച്ഛനും അമ്മയും അവസാനമായി ഞൻ കണ്ട് സ്ഥലം. എന്റെ മനസ്സിൽ പഴയ ഓർമകൾ ഒരു ട്രെയിൻ പോലെ ഓടി വരാൻ തുടങ്ങി. ഞാൻ മറക്കാൻ ആഗ്രഹിച്ച. തന്നെ യന്ത്രം ആക്കിയ ആ ഓർമകൾ. തല പൊട്ടുന്ന വേദന വരുവാൻ തുടങ്ങി . ഹൃദയം അതി വേഗത്തിൽ അടിക്കാൻ തുടങ്ങി
💬 Comments
View all comments