0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 1.6K
" ഇന്നലെ പുലർച്ചെ 3 മണിക്കായിരുന്നു . നല്ല മഴ ആയത് കൊണ്ട് മുന്നിൽ കുതിച്ച് വന്ന വണ്ടിയെ നേരിടാൻ പറ്റിയിരുന്നില്ല. വണ്ടി തെറിച്ച് ദൂരേക്ക് മറഞ്ഞ്. അങ്കിളും ആന്റിയും അപ്പൊൾ തന്നെ പോയിരുന്നു. ആദി കുറച്ച് നേരം മരണത്തിന് നേരെ മല്ലിട്ടു എങ്കിലും അവനേയും രക്ഷിക്കാൻ പറ്റിയില്ല" നിറ കണ്ണുകളോടെ രാജീവ് പറഞ്ഞു. വണ്ടി 9:00 മണിയോട് കൂടി അവന്റെ വീട് എത്തി. വീടിനു പുറത്ത് പുതച്ച് മൂടി കിടക്കുന്ന 3 ശവ ശരീരം. ഒന്ന് പൊട്ടി കരയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഒരു ശിലയെ പോലെ അനങ്ങാതെ നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു. അൽപ നേരത്തിന് ശേഷം അവരെ കുളിപ്പിച്ച് കൊണ്ടുവന്നു കിടത്തി. കുറച്ചുപേർ തോർത്മുണ്ടും ചുറ്റി പുഴയിൽ പോയി കുളിച്ച് വന്നു. കർമ്മങ്ങൾ തുടർന്നു. വീട്ട് പറമ്പിൽ മൂന്ന് ചിത ഒരുക്കി വെച്ചിരിക്കുന്നു. രാജീവ് എന്റെ തോളിൽ തല വച്ച് ഇരുന്നു കരയുക ആയിരുന്നു. അവരെ ചിതയിലേക്ക്‌ കത്തിക്കുന്നത് ഞൻ നോക്കി നിന്നു. കരഞ്ഞ് സങ്കടം വെളിയിൽ കളയാൻ കഴിയാതെ നെഞ്ച് വിങ്ങി തുടച്ചു. തല വേദനിച്ചു പൊട്ടുന്ന പോലെ തോന്നി. ഞാൻ വേഗം അവിടുന്ന് നടന്ന് അകന്നു. "മനു..." പിന്നിൽ നിന്ന് രാജീവ് വിളിക്കുന്നുണ്ടായിരുന്ന്. അടുത്ത് കണ്ട ഒരു ടാക്സിയിൽ കയറി ഞൻ പറഞ്ഞു "എയർപോർട്ട്" വണ്ടി മുന്നോട്ട് നീങ്ങി.എയർപോർട്ടിൽ എത്തിയ ഞൻ ഒരു 2000 തിന്റെ നോട്ട് കയ്യിൽ കൊടുത്ത് ബാക്കി പോലും വാങ്ങാതെ വേഗം കേറിപ്പോയി. ഡൽഹിയിലേക്ക് ഒരു ടിക്കറ്റ് എടുത്ത് അവിടെ പോയി ഇരുന്നു. 1:30 മണിക്ക്

💬 Comments

View all comments