Chapter Title : Life of pain 3 ? [Third birth] [DK]
ശെരിക്കും ഇങ്ങനെ അല്ല. 9 വർഷം മുമ്പ് ഉള്ള അവനെ ഞൻ അല്ല അവന്റെ കൂടെ പഠിച്ച ആരും മറക്കില്ല." അവൻ ഒന്ന് നെടുവീർപ്പ് ഇട്ടു.
" സോറി ഒന്നും പറയണ്ട ഏട്ടാ. ബോധം വന്നപ്പോ മനു ഏട്ടൻ തന്നെ എന്നോട് സോറി പറഞ്ഞതാണ്."
രാജീവ് ഇത് കേട്ട് ഒന്ന് ഞെട്ടി.
" അവൻ സോറി പറഞ്ഞോ"
" ആഹ്. എന്താ ഏട്ടാ."
" കൊറേ കാലം ആയി അവൻ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുകയോ ചെയ്ത നല്ലതിന് സന്തോഷിക്കുകയും ചെയ്തിട്ടില്ല . അഞ്ജുവിനോട് അവൻ സോറി പറഞ്ഞിട്ടുണ്ടെങ്കിൽ അവൻറെ മനസ്സിൽ ഇതിൽ അഞ്ജുവിന് എവിടെയോ ഒരു സ്ഥാനം നൽകിയിട്ടുണ്ട് എന്നാണ് ."
അവൻ ഇത്രയും പറഞ്ഞ് നിർത്തി.
മനു 2 ദിവസം ഹോസ്പിറ്റലിൽ തന്നെ കിടന്നു. 12 ദിവസത്തെ ലീവ് നീട്ടുകയും ചെയ്തു . പിറ്റേന്ന് ഡിസ്ചാർജ് ആയി നേരെ അവന്റെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു. അവിടെ വച്ച് അവനെ കണ്ടവരെല്ലാം എല്ലാം അവനെ തന്നെ സൂക്ഷിച്ചു നോക്കി. ലിറ്റിൽ കയറി പതിനേഴാം നമ്പർ അടിച്ചു. കൂടെ അജ്ഞുവും രൂപയും ഉണ്ടായിരുന്നു. അവർ റൂം തുറന്നു.
ബാത്റൂമിൽ ഉണങ്ങിയ ചോരപ്പാടുകൾ.
" നീ ഇനി എന്നാ നാട്ടിലേക്ക്"
മനുവിന്റെ ചോദ്യം രാജീവിനെ ഉണർത്തി.
" ആര് നാട്ടിൽ പോണത്. ആദി അവടെ ഇരുന്ന എനിക്ക് വട്ട് പിടിക്കും. ഇനി ഞൻ നിന്റെ കൂടെ ഉണ്ടാവും. നിന്റെ കമ്പനിയിൽ എന്റെ ഒരു അങ്കിളും പാർട്ണർ ആണ്. അത്കൊണ്ട് നീ ഓഫീസിൽ കേറുന്ന ദിവസം ഞൻ അവിടെ ജോയിൻ ചെയ്യും.
💬 Comments
View all comments