Chapter Title : Life of pain 4 ? [Reborn The Devil] [DK]
അവന്റെ ഞെരമ്പുകൾ വലിഞ്ഞ് മുറുകി. അവന്റെ ദൃഢമായ നെഞ്ചും വിരിച്ച് നിൽക്കുന്ന മനുവിന്റെ ശരീരം കണ്ട അഞ്ജലിയുടെ കണ്ണിലെ പേടി പോയി അൽഭുതം നിറഞ്ഞ നോട്ടം ആയി. അവന്റെ കയ്യിലെ മസിലുകൾ വലിഞ്ഞ് മുറുകി.അതിന്റെ കാഠിന്യത്താൽ ഞരമ്പുകൾ വലിഞ്ഞ് മുറുകി.
വേണ്ടും മാച്ച് തുടങ്ങാൻ ബെൽ മുഴങ്ങി.
മനുവിനെ കൊല്ലാൻ ഉള്ള വെറിയിൽ വന്ന റോണി മനുവിന്റെ മുഖത്തിന്റെ രണ്ട് ഭാഗത്തും പഞ്ച് ചെയ്തു. അതിനു ശേഷം മനുവിന്റെ വയറിലേക്ക് അതിവേഗത്തിൽ പഞ്ച് ചെയ്യാൻ തുടങ്ങി.
കാണികളുടെ ആരവം വീണ്ടും ഉയർന്നു. പെട്ടെന്ന് റോണിയുടെ രണ്ടു കരങ്ങളിലും രണ്ട് കയ്കൾ വീണു .
അത് മനുവിന്റെ ആയിരുന്നു!. അവന്റെ വേഗത്തിൽ ചലിച്ചിരുന്ന കയ്കൾ പുഷ്പം പോലെ കരങ്ങളിൽ ഒതുക്കിയ മനുവിനെ എല്ലാവരും അൽബുതത്തോടെ നോക്കി നിന്നു. റോണി തല ഉയർത്തി മനുവിന്റെ മുഖത്തേക്ക് നോക്കി. കോപത്താൽ ചുവന്നിരുന്നു അവന്റെ കണ്ണുകൾ അവന്റെ നേരേക്ക് ഉയർന്നു. രക്തം നനച്ചിരുന്ന അവൻറെ പല്ലുകൾ റോണിയെ നോക്കി പുഞ്ചിരിച്ചു.
മനുവിന്റെ ഉള്ളിലെ ചെകുത്താൻ അവന്റെ മുഖത്ത് കണ്ട റോണി എന്ന രാക്ഷസൻ ഒരു നിമിഷം വിറച്ചു പോയി. റോണിയുടെ ബലിഷ്ട്ടം ആയ കയ് മനു നിഷ്പ്രയാസം പിടിച്ച് തിരിച്ച്. നിമിഷങ്ങൾ കൊണ്ട് അത് രണ്ട് വശത്തേക്ക് ആയി തിരിച്ച് ഒടിച്ചു.
വേദനയിൽ പുളഞ്ഞ റോണി അലറി വിളിച്ചു. അപ്പോളും മനുവിന്റെ മുഖത്ത് നീണ്ട അട്ടഹാസം ആയിരുന്നു.
മനുവിന്റെ ഇൗ മാറ്റം കണ്ട് അഞ്ചുവും രൂപയും രാഹുലും കൂട്ടരും കാണികളും ഒരുമിച്ച് ഞെട്ടുകയും ഭയപ്പെടുകയും ചെയ്തു.
മനു തന്റെ തലകൊണ്ട് റോണിയുടെ തലയിലേക്ക്
💬 Comments
View all comments