Chapter Title : Life of pain 4 ? [Reborn The Devil] [DK]
എന്റെ പെണ്ണിന്റെ ചൂര കൊടിക്കണ പല്ല് പൊങ്ങി വരുന്നല്ലോ...
മനു: മതി അളിയാ... പാവം.
രൂപ: കല്യാണം ഒന്ന് കഴിഞ്ഞിട്ടേ മനു ഏട്ടാ. ചോര എങ്ങനെ കുടിക്കണം എന്ന് കാണിച്ച് കൊടുക്കാ...
അഞ്ചു: എന്റെ അങ്ങളയുടെ കാര്യം കട്ടപ്പൊക.
രാജീവ്: ഈശ്വരാ... ഇവളിൽ നിന്നും നീ എന്നെ കാത്തോണേ...
.
.
.
. . . .
എല്ലാവരും കഴിച്ച് കഴിഞ്ഞു. പിന്നെ യാത്ര പറച്ചിൽ ചടങ്ങ് ആയിരുന്നു. കെട്ടിപ്പിടിച്ചും ഗിഫ്റ്റ് തന്നും പലരും അവരവരുടെ സ്നേഹം പ്രകടിപ്പിച്ചു.രാഹുലിന്റെ പട നേരത്തേ സ്ഥലം വിട്ടു. അങ്ങനെ എല്ലാവരും പിരിഞ്ഞു.
രൂപ : മനു ഏട്ടാ... അഞുവിനെ കണ്ടോ...
മനു: ഇല്ല അവള് നിന്റെ ഒപ്പം കാണും എന്ന് കരുതി.
രൂപ: ഇല്ല ഏട്ടാ... ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയതാണ്.
രാജീവ്: എന്താ അളിയാ.... അഞ്ചു എവടെ. കൊറേ നേരം ആയി കാണാൻ ഇല്ലല്ലോ.
മനു: അത് തന്നെയാ ഞാനും നോക്കുന്നത്.
ഞങൾ ആ ഓഫീസിലെ വെയിറ്റർമരോട് ചോതിച് നോക്കി.
"' ചേട്ടൻ പറഞ്ഞ പോലത്തെ ഒരു കുട്ടി ഫോണിൽ സംസാരിച്ച് പുറത്തേക്ക് പോകുന്നത് കണ്ടൂ.""
രാജീവ്: ഇനി അവള് റൂമിൽ പോയോ.
രൂപ: അതിനു വഴി ഇല്ലാ. റൂമിന്റെ കീ എന്റെ കയ്യിൽ ആണ്.
മനു : നീ അവളുടെ ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്ക് എന്റെ കയ്യും കാലും വിറക്കുന്നു.
രൂപ ഫോൺ എടുത്ത് അജ്ഞുവിനെ വിളിച്ചു.
രൂപ: ഏട്ടാ... ഫോൺ സ്വിച്ച് ഓഫ് ആണ്.
രാജീവ്: എടാ... നീ പേടിക്കണ്ട. അവള് ഇവിടെയും
💬 Comments
View all comments