Chapter Title : Life of pain 4 ? [Reborn The Devil] [DK]
അങ്കിളിന്റെ മരണം മനുവിന് ഒരു ഷോക്ക് തന്നെ ആയിരുന്നു. പക്ഷേ മാളൂ. അവള് അവനെ വേഗം അതിൽ നിന്നും പുറത്തോട്ട് കൊണ്ടുവന്നു.
അവള് മാലാഖ തന്നെ ആയിരുന്നു.അവൾക്ക് ഇവനേയും ഇവന് അവളേയും ജീവൻ ആയിരുന്നു.
ഞാൻ മനു ആദി. ഞങൾ മൂന്ന് പേരും ഒന്നാം ക്ലാസ്സ് തൊട്ടേ ഒന്നിച്ച് ആണ്.ഞാനും ആദിയും ഒക്കെ ചാടി കളിച്ച് നടക്കും . കൂടെ അവനും. പക്ഷേ പരീക്ഷ പേപ്പർ കിട്ടുമ്പോൾ ഇൗ തേണ്ടിക്ക് എവിടുന്നാ ഇത്ര മർക് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
സ്കൂളിൽ പഠിത്തത്തിൽ ആയാലും അലമ്പിൽ ആയാലും മനു മുൻപന്തിയിൽ കാണും. അവന് ഞങളും അവന്റെ കുടുംബവും ബോക്സിങ് അല്ലാതെ വേറെ ഒരു കാര്യത്തിനും മുൻതൂക്കം കൊടുത്തിരുന്നില്ല.
അവന്റെ സ്വപ്നത്തിന് വില കൊടുക്കുന്ന അവന്റെ ഫാമിലി 15 വയസ്സ് മുതൽ അവനെ പ്രെഫെക്ഷനൽ ബോക്സിങ് ട്രൈംഗിന് വിട്ടു.
പല പ്രോപോസൽ വന്നിട്ടും അവൻ അവരെ ഒക്കെ നിരസിച്ചു. തന്റെ സ്വപ്നത്തിന് വിലങ്ങ് തടി ആവാൻ ഒരു പ്രേമവും വേണ്ട എന്ന് അവൻ തീരുമാനിച്ചു .
രൂപ എന്നോട് ചോദിച്ചില്ലേ റോണിയേ പോലെ ഉള്ള ഒരു ബോക്സറെ എങ്ങനെ മനു തോൽപ്പിച്ച് എന്ന്. 2010 സ്റ്റേറ്റ് boxing champion ആണ് മനു.
2011 നാഷണൽ boxing finalist കൂടി ആണ് അവൻ.
പെട്ടെന്ന് രൂപയുടെയും അഞ്ജുവും ഇത് കേട്ട് ഞെട്ടി.
രാജീവ്:ജീവിതത്തിൽ കണ്ട മനു അല്ല റിങിൽ ഞങൾ കണ്ട മനു. ഇന്ന് നിങ്ങള് അവിടെ വച്ച് കണ്ട് മനുവിനെ ഞാൻ പലപ്രാവശ്യം അന്ന് കണ്ടിട്ടുണ്ട്.
റൂൾസ് പാലിച്ച് കൊണ്ട്
💬 Comments
View all comments