0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.3K
ഇൗ ഡൽഹി സിറ്റിയിൽ അറിയപ്പെടുന്ന ഒരു ക്ലബ് ഫൈറ്ടർ ആണ്. അവനെ ഒരു സാധാരണ ആൾക്ക് തോൽക്കുന്നത് അസാധ്യം ആണ്.
അഞ്ചു: ഇനിയെങ്കിലും പറ രാജീവ് ഏട്ടാ... ഞാൻ മനു ഏട്ടനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. എനിക്ക് അറിയണം മനു ഏട്ടനെ കുറിച്ച്. ഒരു ദീർഘ ശ്വാസം എടുത്ത് അഞ്ജുവിന്റെ കരങ്ങൾ കോളറിൽ നിന്ന് വിടുവിച്ച് അഞ്ജുവിന്റെ മുടിയിൽ സ്നേഹത്തോടെ രാജീവ് തഴുകി. അവളെ പതിയേ അവിടെ അൽപം അപ്പുറത്ത് ഉള്ള സീറ്റിൽ കൊണ്ടുപോയി എടുത്തു. രാജീവ്: മനു , അവനെ കുറിച്ച് പറയുക ആണെങ്കിൽ ഇൗ രാത്രി മതി ആകും എന്ന് തോന്നുന്നില്ല. മനുവിന്റെ അച്ഛന്റെ പേര് അനൂപ് എന്നാണ്. അമ്മ ഗീത. ഇവർ രണ്ടുപേരും പ്രണയ വിവാഹം ആണ്. അനൂപ് അങ്കിളിനു ഒരു ചേട്ടൻ ഉണ്ടായിരുന്നു. അനന്ത്. ഇവർ ഇരട്ടകൾ ആണ്. രണ്ടുപേരെയും ജനിച്ച ഉടൻ ഉപേക്ഷിക്കപ്പെട്ടവർ ആണ്. അനൂപ് അങ്കിൾ ഗീത ആന്റെയെ വളച്ച് കെട്ടിയപ്പോ ആനന്ദ് അങ്കിൾ നല്ല അസ്സല് തെപ്പ്‌ കിട്ടി കല്യാണമേ വേണ്ട എന്ന് പറഞ്ഞ് നടന്നു. പുള്ളി ഇൗ ബോക്സിംഗ് അത്യാവശ്യം പിടി ഉള്ള കൂട്ടത്തിൽ ആണ്. ഗീത ആന്റുക്കും അനൂപ് മമനും 2 മക്കൾ ഉണ്ടായി മാളവികയും മനുവും. മനുവിന്റെ 8 മത്തേ വയസ്സിൽ അനൂപ് അങ്കിൾ സിംഗപ്പൂർ പോയി. പിന്നെ മനുവിന്റെ കൂട്ട് ആനന്ദ് അങ്കിൾ ആയിട്ട് ആയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവനെ ബോക്സിങ് മൂവ്‌ ഒക്കെ പഠിപ്പിച്ചു. പക്ഷേ ആനന്ദ് അങ്കിളിനു അധികം ആയുസ്സ് ദയ്‌വം കൊടുത്തില്ല. ബ്ലഡ് ക്യാൻസർ ആയിരുന്നു.

💬 Comments

View all comments