0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
അവള്. അവളുടെ ദയനീയം ആയ കണ്ണുകൾ മനുവിനെ നോക്കി. അവളെ കണ്ട് മനു മനം പൊട്ടി കരഞ്ഞു. അവളുടെ സുന്ദരമായ മാറിൽ പല്ലിന്റെ പാടും ചോരയും . അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുന്നു. നെറ്റിയിൽ കൂടെയും ഉണ്ട് ചോര. ചിറിയിൽ ചുവന്ന കൈപ്പാട്. മനു തളർന്നു പോകുന്ന പോലെ ഉണ്ടായിരുന്നു. മനു തന്റെ ഷർട്ട് ഊരി അഞ്ജുവിനേ ഉടുപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു. കൂടെ അഞ്ചുവും എങ്ങൽ അടിച്ച് കരയുന്നുണ്ടായിരുന്നു. " ഏട്ടാ.....' എന്നെ ഇവർ എല്ലാവരും ചേർന്ന് " പതിഞ്ഞ ശബ്ദത്തിൽ അഞ്ചു നിലവിളിച്ച് കരഞ്ഞു. അവൻ അവളെ പതിയേ എഴുന്നേൽപ്പിച്ചു. രാജീവ് കരഞ്ഞ് കൊണ്ട് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ആങ്ങളയുടെ സ്ഥാനം കൊടുത്ത രാജീവിന്റെ നെഞ്ചില് തല വച്ച് അവള് തേങ്ങി കരഞ്ഞു.
മനു: ഡാ... നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ ഞാൻ അങ്ങോട്ട് വന്നോളാം. മനു ഇടറിയ ശബ്ദത്തിൽ പറഞ്ഞു. അവൻ അഞ്ജുവിനേ രാജീവിന്റെ കയ്യിൽ ഏല്പിച്ചു. എന്നാലും അവള് അവന്റെ കയ് മുറുകെ പിടിച്ചു. എന്നെ വിട്ട് പോവല്ലേ' എന്ന അർത്ഥത്തിൽ. മനു അവളുടെ കയ്‌ വിടുവിച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. രാജീവ് അവളെ പിടിച്ച് കാർ ലക്ഷ്യം ആക്കി നടന്നു. മനു: രജീവേ.... ഇൗ വിഷയം പോലീസ് അറിയാതെ നോക്കണം . പിന്നെ ആ ഡിക്കിയിൽ ഉള്ള മൂന്ന് സാധനങ്ങളെ ഇവിടെ ഇറക്കിട്ട്‌ പോയാൽ മതി. ഞാൻ അങ്ങ് എത്തികൊള്ളാം... അവന്റെ വാക്കിലും കണ്ണിലും ഒരു തീ കത്തുന്നുണ്ടായിരുന്നു.

💬 Comments

View all comments