Chapter Title : Life of pain 5 ? [DK] [Climax]
അവള് എന്നെ ദയനീയം ആയ നോട്ടം നോക്കി. അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം മാത്രം വന്നു . ഞാൻ അവളുടെ കരങ്ങളിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞു. എനിക്ക് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഉള്ള വാക്കുകൾ തൊണ്ടയിൽ വരുന്നുണ്ടായിരുന്നില്ല.
ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. രൂപ ആയിരുന്നു അത്. അഞ്ജുവിനെ തിരിച്ച് കിട്ടി എന്ന് കേട്ടപ്പോൾ സന്തോഷത്തോടെ ആണ് അവൾ വന്നത്. അഞ്ജുവിന്റെ കണ്ട അവള് ഒരു നിമിഷം അനങ്ങാതെ ആ ഡോറിന്റെ അടുത്ത് നിന്നു.
അവളുടെ സുന്ദരമായ മുഖം കയ്പ്പാടും നഖവും കൊണ്ട് മുറിഞ്ഞിരിക്കുന്നു. അവളുടെ ചുണ്ടിന്റെ സൈഡിൽ മുറി ഉണ്ട്. ആരെയും കണ്ട ഭാവം ഇല്ലാതെ മുകളിലേക്ക് നോക്കി കിടക്കുന്നു. സന്തോഷത്തോടെ ഓടി വന്ന രൂപയുടെ കൺകൾ നിറഞ്ഞ് തുളുമ്പി. അവള് ഓടി വന്ന് അഞ്ജുവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
രൂപ: എന്താ മോളെ.... എന്താ നിനക്ക് പറ്റിയത്.....
ഞാൻ അവളെ പിടിച്ച് മാറ്റാൻ പോയില്ല. പക്ഷേ എന്നെ പേടിപ്പിച്ചത് അതൊന്നും അല്ല. രൂപ വന്ന് അവളെ കെട്ടിപ്പിടിച്ച് കരയുമ്പോളും അഞ്ജുവിന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല. മുമ്പ് കണ്ണിൽ വെള്ളം വന്നയിരുന്നു. പക്ഷേ ഇപ്പൊൾ അതും ഇല്ല. അവളിൽ യാതൊരു പ്രതികരണവും കാണാതെ രൂപ ഒരുപാട് പേടിച്ചു. അവള് എന്റെ നെഞ്ചിലേക്ക് വീണു.
രൂപ: രാജീവ് ഏട്ടാ.......... അഞ്ചു.... അവൾക്ക് എന്താ പറ്റിയത്...
അവള് എന്റെ നെഞ്ചില് എങ്ങൽ അടിച്ച് കരഞ്ഞു. ഞാൻ അവളെ മുടിയിൽ പിടിച്ചു. വേറെ ഒന്നും പറഞ്ഞില്ല. ഞാൻ പറയാതെ തന്നെ രൂപക്ക് അറിയാം അവൾക്ക് എന്തോക്കെ സംഭവിച്ച് കാണും എന്ന്.
കുറച്ച് കഴിഞ്ഞ് ദേവിക വന്നു. അവള് അഞ്ജുവിന്റെ ഒരു മുറിയിലേക്ക് മാറ്റാൻ ഉള്ള സൗകര്യം ചെയ്തു. അവളെ പിടിച്ച് ഒരു വീൽ ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടുപോയി. ഒരു ആക്സിഡന്റ് കേസ് ആയാണ് ഹോസ്പിറ്റൽ റെജിസ്റ്ററിൽ ചേർത്തിരിക്കുന്നത്. അതും ദേവികയുടെ സ്വന്തം റിസ്കിൽ.
രൂപയെയും അഞ്ചുവിനെയും റൂമിൽ ആക്കി ഞാൻ ദേവികയുടെ അടുത്തേക്ക് പോയി.
രാജീവ്: ദേവിക....
ദേ: ആ രാജീവ്. വരൂ...
രാജീവ്: ഞാൻ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
ദേ: നന്ദി ഒക്കെ അവടെ ഇരിക്കട്ടെ. അവൻ എവിടെ മനു.
രാജീവ്: അറിയില്ല. വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്.
ദേ: അവനോട് ഒന്ന് വേഗം വരാൻ പറയണം. പുറത്ത് ഉള്ള
💬 Comments
View all comments