Chapter Title : Life of pain 5 ? [DK] [Climax]
ലേഡി ഡോക്ടർ ആയിരുന്നു. അവർ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്.
പെട്ടെന്ന് അവർ എന്റെ നേരെ കയ് ചൂണ്ടി
" രാജീവ് അല്ലേ..."
തന്നെ എങ്ങനെ അറിയും എന്ന് മനസ്സിലാവാതെ ഞാൻ അവളെ മിഴിച്ച് നോക്കി.
രാജീവ്: അതേ... എന്നെ എങ്ങനെ അറിയാം.
" എടാ ഇത് ഞാൻ ആണ് ദേവിക. നിന്റെ കൂടെ പത്തിൽ പഠിച്ച."
ഞാൻ പെട്ടെന്ന് ഞെട്ടി. പക്ഷേ അവളോട് സുഖ വിവരം തിരക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.ദൈവം ആണ് അവളെ ഇവിടെ എത്തിച്ചത് .നടന്ന കര്യങ്ങൾ ചുരുക്കം സമയം കൊണ്ട് ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കി. വളരെ ഞെട്ടലോടെ ആണ് അവള് അത് കേട്ടത്.
ദേവിക: എന്നിട്ട് മനു എവിടെ ;
രാജീവ്: അവനെ കുറിച്ച് നിനക്ക് അറിയാലോ... അവൻ ഉടൻ തന്നെ വരും.
ദേവിക: നീ വിഷമിക്കണ്ട. ഞാൻ ഒന്ന് നോക്കട്ടെ.
അതും പറഞ്ഞ് അവള് അഞ്ജുവിന്റെ അടുത്തേക്ക് നടന്നു.
രാജീവ്: ദേവിക....
നടന്നുകൊണ്ടിരുന്ന ദേവിക അവന്റെ വിളി കേട്ട് അവടെ നിന്നു.
രാജീവ്: ഇൗ വിവരം പോലീസും മീഡിയയും അറിയാതെ നോക്കണം. ആ.പാവത്തിന്റെ ജീവിതം ആണ്...
ദേ: മ്മ്....
അതും പറഞ്ഞ് അവള് മുറിയിലേക്ക് നടന്നു.
- രാജീവ് അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു. അവന്റെ ശരീരം ഒഴികെ ബാക്കി എല്ലാം എവിടെയോ ആയിരുന്നു.കണ്ണുകൾ അറിയാതെ ഒഴുകികൊണ്ടിരുന്നു.
" രാജീവ്...."
ദേവിക ആയിരുന്നു അത്.
രാജീവ്: എന്തായി ....കുഴപ്പം ഒന്നും ഇല്ലല്ലോ.
ദേവിക: പേടിക്കാൻ ഒന്നും ഇല്ല. ശരീരം മൊത്തം പല്ലും നേഘവും കൊണ്ട് മുറിവ് ഉണ്ട്. പിന്നെ ചുണ്ടും കുറച്ച് പൊട്ടിയിട്ടുണ്ട്. ഇൻഫെക്ഷൻ വരാതിരിക്കാൻ ഉള്ള ഇഞ്ചക്ഷൻ കുത്തിയിട്ടുണ്ട്. മുറിവുകൾ എല്ലാം മൂന്നോ നാലോ ദിവസം കൊണ്ട് ശരിയാവും. വെർജിനീറ്റിക്ക് തകരാറ് ഒന്നും ഇല്ല. പിന്നെ മനസ്സിന്റെ മുറിവ്. അതാണ് നമ്മൾ ശരിയാക്കേണ്ടത്.
നിനക്ക് വേണമെങ്കിൽ പോയി കാണാം. ഞാൻ നാളെ തന്നെ ഒരു റൂമിലേക്ക് മാറ്റാൻ ഉള്ള ഏർപ്പാട് ചെയ്യാം. അവിടെ ഇങ്ങനെ കിടതുന്നത് സേഫ് അല്ല.
രാജീവ് അതിനു മറുപടി ആയി ഒന്ന് തല കുലുക്കുക മാത്രം ചെയ്തു.
ഞാൻ നേരെ അഞ്ജുവിന്റെ അരികിലേക്ക് ചെന്നിരുന്നു. മുറി ഒക്കെ ഡ്രസ്സ് ചെയ്തിരിക്കുന്നു. ഞാൻ ബെഡ്ന്റെ അടുത്ത് ഒരു കസേര വലിച്ചിട്ട് അവൾക്കൊപ്പം ഇരുന്നു. ഞാൻ അവളുടെ കരങ്ങളിൽ മുറുക്കെ പിടിച്ചു. അവള് എന്റെ നേരെ തല തിരിച്ചു.
💬 Comments
View all comments