0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 778
തകർന്നു പോകുന്ന പോലെ ഒരു തോന്നൽ.മനുവിന്റെ അവസ്ഥ എന്താണ് എന്ന് ഓർക്കാൻ പോലും രാജീവിന് പേടി ആയി. അവൻ കാർ വേഗത്തിൽ പായിച്ചു. ചെറിയ വല്ല ഹോസ്പിറ്റലിൽ പോകാൻ തന്നെ അവൻ തീരുമാനിച്ചു. പെട്ടെന്ന് രാജീവിന്റെ മൊബൈൽ ബെൽ അടിച്ചു. രൂപ ആയിരുന്നു. മനുവും രാജീവും രാഹുലിന്റെ മുറിയിൽ പോകുന്നതിനു മുമ്പ് രൂപയോട് റൂമിൽ പോയിരിക്കാൻ മനു പറഞ്ഞായിരുന്നു. രാജീവ് ഫോൺ എടുത്തു. രൂപ: ഹലോ രാജീവ് ഏട്ടാ.... അവള് ഒരുപാട് നേരം കരയുക ആയിരുന്നു എന്ന് അവളുടെ ശബ്ദത്തിൽ തന്നെ ഉണ്ടായിരുന്നു. " ഏട്ടാ അഞ്ചു... അവളെ കിട്ടിയോ...." രാജീവ്: നീ പേടിക്കണ്ട... അവള് എന്റെ ഒപ്പം ഉണ്ട്. രൂപ: അവളെ കിട്ടിയോ... അവൾക്ക് ഒന്ന് ഫോൺ കൊടുക്ക് . എനിക്ക് ഒരു സമാധാനം ഇല്ല ഏട്ടാ... രാജീവ്: നീ ഒരു ടാക്സി വിളിച്ച് മഹാത്മാ ഹോസ്പിറ്റലിലേക്ക് വാ... രൂപ ഒന്ന് ഞെട്ടി. " ഏട്ടാ അവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ... എന്താ ഹോസ്പിറ്റലിൽ."
രാജീവ്: നീ അങ്ങോട്ട് വാ... ഞങൾ അവടെ ഉണ്ടാവും. പിന്നെ ഇൗ കാര്യം വേറെ ആരും അറിയണ്ട"' രൂപ : ശെരി ഏട്ടാ... വേറെ ഒന്നും പറയാതെ രാജീവ് ഫോൺ കട്ട് ആക്കി. കാർ മഹാത്മാ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി. ഒരു ചെറിയ ഹോസ്പിറ്റൽ. കാഷ്വാലിറ്റി യില് ആരും ഇല്ല. പുറത്ത് രണ്ട് സിസ്റർമാർ മാത്രം. രാജീവ് അഞ്ജുവിനേ എടുത്ത് ഉള്ളിലേക്ക് നടന്നു. ഞങളെ കണ്ടതും അവിടെ ഉള്ള ഒരു സിസ്റ്റർ ഞങൾക്ക്‌ വഴി കാണിച്ചു. ഞാൻ അകത്തേക്ക് ചെന്നു. അവർ കാണിച്ച് തന്ന ബെഡിൽ അവളെ കിടത്തി. " ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം" എന്ന് പറഞ്ഞ് അവിടെ നിന്ന ഒരു സിസ്റ്റർ പുറത്തേക്ക് പോയി. മറ്റേ സിസ്റ്റർ പഞ്ഞി എടുത്ത് അഞ്ജുവിന്റെ പൊട്ടിയ ചുണ്ട് പഞ്ഞി കൊണ്ട് ഒപ്പാൻ തുടങ്ങി. അവള് വേദനിച്ചു കണ്ണുകൾ കൂട്ടി അടച്ചു. എനിക്ക് അത് ഒരുപാട് നേരം കണ്ട് നിൽക്കാൻ സാധിക്കില്ലായിരുന്നു. രാജീവ് വേഗം വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. എനിക്ക് എന്റെ കണ്ണുനീർ നിയന്ത്രിക്കാൻ സാധിച്ചില്ല. മനസ്സിൽ അവനുടെ ചിരിക്കുന്ന മുഖവും കുറുമ്പും തമാശയും ഉള്ള ഓർമകൾ കടന്ന് പോയി. മനസ്സ് വിങ്ങി പൊട്ടുന്ന വേദന ആയിരുന്നു എനിക്ക്. പെട്ടെന്ന് എന്റെ തോളിൽ ആരോ കയ്‌വച്ചത് ആയി തോന്നി. ഞാൻ തിരിഞ്ഞ് നോക്കി. ഒരു

💬 Comments

View all comments