0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 785
കുറച്ച് ദേഷ്യതോടെ ആണ് അവള് അത് എന്നോട് ചോദിച്ചത്. രാജീവ്: അവൻ ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോയിരിക്കുകയാ . ഉടൻ വരും. രൂപ: ഇവളെക്കാൾ എന്ത് അത്യാവശം ആണ് ഏട്ടന് ഇപ്പൊ ഉള്ളത്. രാജീവ്: അത് നീ അറിയാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്. എന്റെ ശബ്ദം കുറച്ച് ഉറച്ചത്‌ ആയിരുന്നു. അവള് പിന്നെ ഒന്നും മിണ്ടിയില്ല. പുലർച്ചേ ഒരു ആറ് മണി ആയപ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. മനു ആയിരുന്നു അത്.
രാജീവ്: ഹലോ... മനു: ഞാൻ പുറത്ത് ഉണ്ട്. രാജീവ്: ആ... ഞാൻ ഇപ്പൊ അങ്ങ് വരാ. അവടെ നിക്ക്. ഞാൻ ഹോസ്പിറ്റലിന്റെ മുന്നിൽ പോയി . മനു അവിടെ നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് ഒക്കെ ചുവന്ന് ഒരു ഭ്രാന്തനെ പോലെ ആയിരുന്നു അവന്റെ വേഷം. ഞാൻ അവനോട് ഒന്നും ചൊതിച്ചില്ല " വാ " എന്ന് പറഞ്ഞ് അവനെ ഞാൻ മുറി ലക്ഷ്യമാക്കി നടന്നു. . . . .... രാജീവ് എന്നെ കൊണ്ട് പോവുക ആണ്. അഞ്ജുവിന്റെ അവസ്ഥ ഇപ്പൊൾ എന്താണ് എന്നുപോലും എനിക്കറിയില്ല. ബാക്കി ഉള്ള റൂം വച്ച് നോക്കുമ്പോൾ കുറച്ച് അറ്റത്ത് ആണ് റൂം. ചല റൂമുകളിൽ മാത്രമേ രോഗികൾ ഉള്ളൂ. അവിടെ അറ്റത്തെ ഒരു മുറിക്ക് മുന്നിൽ രൂപ നിൽക്കുന്നുണ്ട്. അവള് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. രൂപ: എവിടെ ആയിരുന്നു ഏട്ടാ ഇത്രയും നേരം. അവളുടെ കണ്ണുകൾ കലങ്ങി ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ഞാൻ അവളുടെ മുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ച് എന്നിൽ നിന്നും വിടുവിച്ചു. ഞാൻ ആ മുറിയിലേക്ക് കയറി. എന്റെ പുറകെ വന്ന രൂപയുടെ കയ് പിടിച്ച് പുറത്തേക്ക് നടന്നു. ഉള്ളിൽ കയറിയ ഞാൻ കണ്ടത് എന്തോ ആലോചിച്ചു കിടക്കുന്ന അഞ്ജുവിനെ ആണ്. " അഞ്ചു..." ദയനീയമായ സ്വരത്തിൽ ഞാൻ അവളെ വിളിച്ചു. അവള് തലകൾ ചെരിച്ച് എന്നെ നോക്കി. എന്നെ കണ്ടപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. "" മ.. മനു എ...ഏട്ടാ..." താഴ്ന്ന ഇടറിയ സ്വരത്തിൽ അവള്

💬 Comments

View all comments