0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 786
എന്നെ വിളിച്ചു. അവളുടെ ചങ്കിൽ പകുതിയേ വാക്ക് കുടുങ്ങി. ഞാൻ ഓടി ചെന്ന് അവനെ വാരി പുണർന്നു. അവളുടെ കവിളിലും നെറ്റിയിലും എല്ലാം ഞാൻ ചുംബനം കൊണ്ട് മൂടി. "'" വേ... വേണ്ട... മനു എ.. ഏട്ടാ... ഞാൻ അഴുക്കാ..." അവള് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ ഹൃദയത്തില് അത് ഒരു വലിയ ആണി പോലെ തറച്ച് കേറി. ഞാൻ അവളെ ചേർത്ത് പിടിച്ച് പൊട്ടി കരഞ്ഞു. അവളും എന്റെ നെഞ്ചില് തല വച്ച് കരഞ്ഞു. അവളോട് ഞാൻ കരയല്ലേ എന്ന് പറഞ്ഞില്ല. അവള് കരയട്ടേ. വിഷമം.പോകുന്ന വരെ കരയട്ടേ. എനിക്ക് എന്റെ പഴയ വായാടി പെണ്ണിനെ തിരികെ വേണം.
എത്ര നേരം കരഞ്ഞു എന്നതിൽ ഒരു പിടിയും ഇല്ല. അവള് കരഞ്ഞ് കരഞ്ഞ് എന്റെ നെഞ്ചില് കിടന്ന് ഉറങ്ങി. ഞാൻ അവളെ പതിയേ ബെഡ്ലേക്ക്‌ കിടത്തി പുറത്തേക്ക് പോയി. പുറത്ത് കസരയിൽ രൂപയും രാജീവും ചാരി ഉറങ്ങുന്നു. ഞാൻ അടുത്ത് പോയപ്പോൾ അവർ കണ്ണ് തുറന്നു.മനു: രാജീവേ...രാജീവ്: എന്തായട അവൽക്കിപ്പോൾ കുഴപ്പം ഇല്ലല്ലോ... മനു; ഇല്ല ഡാ... കൊറേ നേരം കരഞ്ഞു. ഇപ്പൊ ഉറങ്ങി. രാജീവ്: അവള് ഇവിടെ വന്നപ്പോ അവള് ആരോടും ഒന്നും മിണ്ടുന്നില്ലയിരുന്നു. ഞാൻ ആകെ പേടിച്ച് പോയി. മനു: മ്മ്‌... രൂപ: പോലീസിനെ അറിയിക്കണ്ടേ ഏട്ടാ... മനു: ഇനി അതിന്റെ ആവശ്യം ഇല്ല. നിങ്ങള് ഒരു കാര്യം ചെയ്യണം. ഫ്ലാറ്റിൽ പോകണം. കാർ അവിടെ കൊണ്ടുപോയി ഇട്ടോ. സോഫിയുടെ കാർ അല്ലേ അത്. പിന്നെ റൂമിൽ ചെന്ന് നമ്മുടെ നാല് പേരുടേയും സാധനം എടുത്തോ. ആരെങ്കിലും കണ്ടാ യാത്ര പറഞ്ഞോ. എന്നിട്ട് റൂം വേക്കേറ്റ് ചെയ്ത് ഒരു ടാക്സി വിളിച്ച് പോര്. രാജീവ്: മ്മ്‌... മനു: പിന്നെ ഇന്ന് 1;00 മണിക്ക് നമ്മൾ പോവാൻ തീരുമാനിച്ച ഫ്ളിടിൽ നിങ്ങള് രണ്ടുപേരും പോകുന്നു. രാജീവ്: നീ എന്തോക്കേയാ ഇൗ പറയുന്നത്. നമ്മൾ ഇനി ഒരുമിച്ചെ നാട്ടിൽ പോകുന്നുള്ളു. മനു: നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. മനുവിന്റെ ശബ്ദം ഉയർന്നു..രാജീവിന് തിരിച്ച് ഒന്നും പറയാൻ

💬 Comments

View all comments