Chapter Title : Life of pain 5 ? [DK] [Climax]
അഞ്ജുവിന് ഒരു കോള കൊടുത്ത് അപ്പുറത്തേക്ക് പോയി.
ഞാൻ അവള് കോള കുടിക്കുന്നതും നോക്കി ഇരുന്നു
അഞ്ചു: എന്താ നോക്കുന്നെ...
മനു: കുറച്ച് താടി...
അഞ്ചു: വേണ്ട എന്നല്ലേ പറഞ്ഞെ
മനു: അത് അവരോട് അല്ലേ...
അഞ്ചു: മ്മ്...................
അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോളയുടെ ട്രോ എന്റെ നേരെ നീട്ടി. ഞാൻ അത് വലിച്ച് കുടിച്ചു.
അഞ്ചു: മൊത്തം കുടിക്കല്ലെ , മൊത്തം കുടിക്കല്ലെ ..... ഇത് എന്റെയാ...
എന്റെ വായിൽ നിന്ന് സ്ട്രോ വലിച്ച് അവള് അവളുടെ വായിൽ ഇട്ടു. അവള് എന്നെ നോക്കി കൊഞ്ഞനം കുത്തി. ഇത് കണ്ട് ഞങളുടെ തൊട്ട് അപ്പുറത്ത് ഇരിക്കുന്ന ചേച്ചി ഞങളെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.
കോളയോക്കെ കുടിച്ച് കഴിഞ്ഞ് ഒരു പൂച്ചകുട്ടിയെ പോലെ അവള് എന്റെ തോളിൽ തല വച്ച് കിടന്നു.
ഞങൾ നാട്ടിലേക്ക് പോയികൊണ്ടിരിക്കുക ആണ്. അന്ന് നടന്ന കര്യങ്ങൾ ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട്..
രണ്ട് ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞ ഞൻ അമ്മുവിനെ കൂട്ടി ഒരു ഹോട്ടലിൽ റൂം എടുത്തു. ഞങൾ അങ്ങോട്ട് താമസം മാറി. അത്യാവശ്യം സൗകര്യം ഉള്ള ഹോട്ടൽ ആണ്. ഭക്ഷണം വിളിച്ച് പറഞ്ഞാല് റൂമിലേക്ക് എത്തും. ഞാൻ മുഴുവൻ സമയവും അവൾക്കൊപ്പം തന്നെ ഇരുന്നു. ഇടക്കിടക്ക് ഓരോന്ന് ആലോചിച്ച് കരയും. അപ്പൊൾ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിടിക്കും. കുറച്ച് നാൾ എങ്ങനെ ആലോചിച്ച് കരഞ്ഞു. പിന്നെ എന്റെ വിഷമം കണ്ടിട്ട് അവള് എനിക്ക് മുന്നിൽ അഭിനയിക്കാൻ തുടങ്ങി. ശരീരം കൊണ്ട് അവള് ചിരിച്ചെങ്കിലും അവളുടെ കണ്ണ് എന്നോട് സത്യം പറഞ്ഞു.
ഞാൻ കാത്തിരുന്നു അവളുടെ മനസ്സിൽ നിന്നും വരുന്ന ഒരു ചിരിക്കായി. മൂന്ന് ആഴ്ചയോളം ഞങൾ പുറം ലോകം കാണാതെ ആ മുറിയിൽ പൂട്ടിയിരുന്നു. പിന്നെ ഞങൾ യാത്ര പോകാൻ തുടങ്ങി. രാജീവും രൂപയും ആതിരയും ഒക്കെ വിളിക്കുന്നുണ്ട്. അഞ്ചു ആരോടും അധികം സംസാരിച്ചില്ല. അതിരയോട് ഞാൻ കൊറേ നേരം സംസാരിക്കും. " ചേച്ചി എന്താ എന്നോട് അധികം സമാരിക്കത്തത്" എന്നൊക്കെ പരാതി പറയും.
💬 Comments
View all comments