Chapter Title : Life of pain 5 ? [DK] [Climax]
ഞാൻ ജോലി തിരക്കിന്റെ ഡിപ്രഷൻ ഒക്കെ ആണെന്ന് പറഞ്ഞ് അവളെ സമധനിക്കും. എന്റെ കെയറും ഇടക്കിടെ ഉള്ള യാത്രകളും അവളുടെ മനസ്സിന് ഉണർവ് നൽകി. അവളുടെ മനസ്സിൽ നിന്നും ഉള്ള ചിരി ഞാൻ കാണാൻ തുടങ്ങി. ഞങൾ താമസിക്കുന്ന റൂമിന്റെ അടുത്ത് പുതുതായി ഒരു ഫാമിലി വന്നു. നല്ല സ്നേഹം ഉളളവർ ആണ്. പഞ്ചാബിസ് ആണ്. അവരുടെ കൂടെ ഒരു കൊച്ചു സുന്ദരിയും ഉണ്ട്. നീനു എന്നാണ് പേര്. 1 വയസ്സ് ഉള്ള ഒരു സുന്ദരികോദ. അഞ്ചു മിക്ക സമയവും അവരുടെ കൂടെ ആയി. ആ കൊച്ചു കുട്ടിയുടെ സ്നേഹം കൂടെ ആയപ്പോൾ എന്റെ പഴയ അഞ്ജുവിനേ ഞാൻ കാണാൻ തുടങ്ങി. അവളുടെ കുറുംബും വായാടി തരവും പിന്നെയും പിന്നെയും തിരിച്ച് വന്നു.
ഏത് വലിയ ദുഃഖത്തിൽ നിന്നും കര കയറാൻ ഒരു പിഞ്ചു കുഞ്ഞിന്റെ ഒരു ചിരി മതി.അതിനേക്കാൾ വലിയ മരുന്ന് ഇല്ല. ആതിര വിളിക്കുമ്പോൾ അവൾക്ക് തന്റെ പഴയ കുരുബി ചേച്ചിയുടെ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി. അങ്ങനെ അവളും ഹാപ്പി ആയി. ആ സംഭവം കഴിഞ്ഞ് ഇപ്പൊൾ ഒന്നര മാസത്തോളം ആയി. നാട്ടിൽ രാജീവിന്റെയും രൂപയുടെയും കല്യാണം ഉറപ്പിച്ചു. ഒരു മാസം കഴിഞ്ഞിട്ടാണ്.
വിമാനം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. ബാഗും സാധനം ആയി ഞാനും അഞ്ചുവും എയർപോർട്ടിന് വെളിയിലേക്ക് നടന്നു. പുറത്ത് ഞങളെ കാത്ത് രാജീവ് നിൽപ്പുണ്ട്. ഞങളെ കണ്ടതും ദൂരെ നിന്നും കൈകാണിച്ചു.
അഞ്ചു അവനെ ഓടി പോയി കെട്ടിപിടിച്ചു.
"'" ഏട്ടാ.....""
അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. രാജീവ് അവളെ ചേർത്ത് അവളുടെ മുടിയിൽ തലോടി. ആ ഒരു കാഴ്ചയിൽ തന്നെ മനസ്സിലാക്കാമായിരുന്നു അഞ്ചു അവളുടെ മനസ്സിൽ രാജീവിന് എത്ര സ്ഥാനം കൊടുത്തിരുന്നു എന്ന്. അവളുടെ പിന്നാലെ ഞാനും അവനെ കെട്ടി പിടിച്ചു.
രാജീവ്: അളിയാ... എന്നാ പിന്നെ അങ്ങോട്ട് ....
മനു: വാടാ പോകാം...
അഞ്ചു: രൂപ ചേച്ചി വന്നില്ലേ ഏട്ടാ...
മനു: അവളെ നമുക്ക് അവിടെ പോയി കാണാം. രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് തന്നെ അല്ലേ
💬 Comments
View all comments