0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 795
പെണ്ണേ പോകുന്നത്. അത്രയും പറഞ്ഞ് അവർ പുറത്തേക്ക് നടന്ന്. രാജീവിന്റെ കാറിന്റെ ഡിക്കിയിൽ ബാഗ് ഒക്കെ വച്ചു. ഇവിടുന്ന് 3 മണിക്കൂർ യാത്ര ഉണ്ട്. മനു: അളിയാ... ഞാൻ ഉറങ്ങുവാ... നീ എത്തിയാൽ വിളിക്ക്. ഫ്ളൈറ്റിൽ നേരെ ഉറങ്ങാൻ പറ്റിയില്ല. അഞ്ചു: എന്ത്... ഉറങ്ങിയില്ല എന്നോ. മനു ഏട്ടന്റെ കൂർക്കം വലി കാരണം എനിക്കാ ഉറങ്ങാൻ പറ്റതിരുന്നത്. ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് കണ്ണടച്ച് കിടന്നു. അഞ്ചുവും രാജീവും എന്തോക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല. പതിയേ ഉറക്കത്തിലേക്ക് പോയി. . . . . . . . . ""'" മനു ഏട്ടാ.... മനു ഏട്ടാ... ഇത് എന്ത് ഉറക്കം ആണ്. എഴുന്നേൽക്ക്‌. നമ്മൾ വീട് എത്തി. """ അഞ്ചു എന്നെ കുലുക്കി വിളിക്കുന്നുണ്ട്. ഞാൻ പതിയെ കണ്ണ് തുറന്നു. ഞൻ കാറിന്റെ ഡോർ തുറന്ന് പുറത്ത് വന്നു. രണ്ട് കയ്യും പൊക്കി കൊട്ടുവായ ഇട്ടു കണ്ണ് ഒന്ന് തിരുമ്മി മുന്നോട്ട് നോക്കി.
ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി. ഇത് രാജീവിന്റെ വീട് അല്ല. ചുമര് ഒക്കെ പായലും ചെളിയും നിറഞ്ഞിരിക്കുന്നു. മുറ്റം നിറയെ പുല്ല് ആണ്. ഒരു രണ്ട് നില വീട്. അതേ എന്റെ വീട്. ഞാൻ താമസിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന സ്ഥലം. ഏറ്റവും വെറുക്കുന്ന സ്ഥലം. വീട്ടിൽ വരണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു ഉണ്ടെങ്കിലും ഒന്ന് റിലാക്സ് ആയി വരാം എന്നാണ് കരുതിയത്. രാജീവ്: അളിയാ... ഉള്ളിലെ മാറാല ഒക്കെ തട്ടി അടിച്ച് വൃത്തി ആക്കിയിട്ടുണ്ട്. ഇനി പുറത്ത് മുറ്റത്ത് കുറച്ച് പണി ഉണ്ട് . അത് നാളെ കുമാരേട്ടൻ വന്ന് ശെരിയാക്കും.ഞൻ എന്നാല് പോവുകയാണ്. ഇനി രണ്ട് ദിവസം കഴിഞ്ഞ് വരാ. അതും പറഞ്ഞ് ബാഗ് പുറത്ത് ഇറക്കി വച്ച് അവൻ പോയി.എനിക്ക് ഒന്ന് തിരിഞ്ഞ് നോക്കാനോ ഉത്തരം പറയാനോ പറ്റിയില്ല. ഞാൻ എന്റെ വീട്ടിലേക്ക് തന്നെ നോക്കി നിന്നു. ആ മുട്ടത്തിലൂടെ പഴയ മാളുവും മനുവും ഓടികളിക്കുന്നു. അവള് എന്നെ തല്ലാൻ വരുന്നു. ഞാൻ പിടി കൊടുക്കാതെ

💬 Comments

View all comments