0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 796
ഓടുന്നു. അമ്മ പുറത്തോട്ട്‌ വന്ന് '" എടി... മാളൂ... വേണ്ടടി. അവനെ വിട്ടേക്ക്."" എന്ന് പറയുന്നു. ''' അവരു കളിക്കട്ടെ ഗീതു.... "" തിണ്ണയിൽ ഇരുന്ന അച്ഛൻ ഞങളെ നോക്കി പറയുന്നു. എങ്ങും സന്തോഷം . പക്ഷേ ഉള്ളിൽ വേദന. എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പെട്ടെന്ന് എന്റെ തോളിൽ അഞ്ജുവിന്റെ കയ് പതിഞ്ഞു. അഞ്ചു: മനു ഏട്ടാ.... മനു: ന...ന..നമ്മൾ എന്താ ഇവിടെ. അഞ്ചു: മനു ഏട്ടൻ എന്നോട് പറഞ്ഞിട്ടില്ലേ. ഏട്ടന് ജീവിതത്തിൽ ഏറ്റവും സന്തോഷം കിട്ടിയിട്ടുള്ളത് ഇവിടെ വച്ച് ആണെന്ന്. അതാ ഞാൻ ഇവടെ രാജീവ് ഏട്ടനോട് കൊണ്ടുവരാൻ പറഞ്ഞത്. മനു: നമുക്ക് പോവാം . എ... എനിക്ക് എന്തോ പോലെ. അഞ്ചു: അത് ശെരി അല്ല മനു ഏട്ടാ... നമ്മൾ ഇവിടിടെ വച്ചാണ് ജീവിതം തുടങ്ങേണ്ടത്. മനു ഏട്ടൻ പറഞ്ഞിട്ടില്ലേ ഇൗ ജന്മം എനിക്ക് വേണ്ടി ആണെന്ന്. എനിക്ക് വേണ്ടി ഇതും ചെയ്യില്ലേ... അവളോട് വേറെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നി. അവള് എന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. ഞാൻ പോലും അറിയാതെ എന്റെ കാല് മുന്നോട്ട് ചലിക്കാൻ തുടങ്ങി. വീടിന്റെ അടുത്ത് എത്തും തോറും മനസ്സിൽ എന്തോ ഒരു പേടി പോലെ അനുഭവപ്പെട്ടു. ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി. വീടിന്റെ ഓരോ പടി ചവിട്ടുമ്പോളും എന്റെ കാലുകൾ വിറക്കാൻ തുടങ്ങി. ഞാൻ വീട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ഉള്ള് ഒക്കെ അടിച്ച് വൃത്തി ആക്കിയിട്ടുണ്ട്. ഹാളിൽ ചുമരിൽ ആയി മൂന്ന് ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നു.അമ്മ,അച്ഛൻ,മാളൂ.
എനിക്ക് പിന്നെ പിടിച്ച് നിൽക്കാൻ ആയില്ല. ഞാൻ തളർന്ന് താഴെ വീണു. ഒരു വലിയ അലർച്ചയോടെ പൊട്ടി കരയാൻ തുടങ്ങി.അഞ്ചു എന്റെ കൂടെ നിലത്ത് ഇരുന്നു എന്നെ മാറോട് അണച്ചു. അന്ന് അവള് എന്റെ നെഞ്ചില് തല വച്ച് കരഞ്ഞ പോലെ ഇന്ന് അവളുടെ നെഞ്ചില്. അവള് എന്നെ മാറോട് അണച്ചു പിടിച്ചു. എന്റെ മുടിയിൽ തഴുകി എന്നെ സമാധാനിപ്പിച്ചു. അഞ്ചു: കരയ്‌ ഏട്ടാ... വിഷമം മാറുന്ന വരെ കരയ്.

💬 Comments

View all comments