0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
ആണ് മനസ്സിലാക്കുന്നത് ആ ഹോട്ടലിലെ ഒട്ടുമികപേരും അവളെ തന്നെ നോക്കി ഇരിക്കുക ആണ്. അവള് പെട്ടെന്ന് ചമ്മിയ പോലെ തലയിൽ കയ് വച്ച് കുനിഞ്ഞിരുന്നു. എന്നിട്ട് പതിയെ ദോശ എടുത്ത് കഴിക്കാൻ തുടങ്ങി. എനിക്ക് അത് കണ്ട് ചിരി വന്നു. ഞാൻ ചിരിക്കുന്നത് കണ്ട് അവള് "പോടാ" എന്ന് ആഗ്യം കാണിച്ചു. കഴിച്ച് കഴിഞ്ഞ് ബില്ലും കൊടുത്ത് ഞങൾ പുറത്തേക്ക് ഇറങ്ങി. വഴിയിൽ വച്ച് പരിചയം ഉള്ളവരെ ചിലരെ കണ്ടു. പിന്നെ നേരെ വിട്ടത് ടൗണിലേക്ക് ആണ്. ആദ്യം ബുള്ളറ്റിന്റെ ഷോറൂമിൽ കേറി ഒരു ബുള്ളറ്റ് ബുക്ക് ചെയ്തു. എന്നിട്ട് നേരെ പോയത് അച്ഛന്റെ പഴയ തുണിക്കടയിലേക്ക് ആണ്. ഗോപാലേട്ടൻ മരിച്ചതിൽ പിന്നെ കട തുറന്നിട്ടില്ല. അവിടം മൊത്തം അലങ്കോലം ആയി കിടക്കുക ആണ്. അവിടം എല്ലാം ഒന്ന് ചുറ്റി നടന്നു കണ്ട് നേരെ വിട്ടു രാജീവിന്റെ വീട്ടിലേക്ക്. വണ്ടി ഗൈറിന്റെ പുറത്ത് നിർത്തി . പട്ടിയില്ല.അതുകൊണ്ട് കള്ളന് കേറാൻ ബുദ്ധിമുട്ട് ഇല്ല. മുൻ വാതിൽ ഒക്കെ തുറന്ന് ഇട്ടിരിക്കുന്നു. ഞങൾ ഒന്നും മിണ്ടാതെ അകത്ത് കയറി. ഹാളിൽ തന്നെ ആശാൻ ഉണ്ട്. ടിവി ഓൺ ആക്കി ഇട്ടിട്ടുണ്ട്. അവിടെ ഒരു ഊഞ്ഞാൽ കസാര ഉണ്ട്. അതിൽ രാജീവ് ഇരുന്നു pubg കളിക്കുന്നു.അടുത്ത് ഒരു പ്ലയിറ്റ് ചിപ്സും ഉണ്ട്. രാജീവ്: ആ വടിവാൾ എടുത്ത് വീശടാ.... ഓ.... ഉണ്ട കഴിഞ്ഞാ ആ തോക്ക് എടുത്ത് അവന്റെ മണ്ടക്ക്‌ അടിക്കടാ.... എടാ നിന്റെ ബാക്കിൽ രണ്ടുപേർ. ഓടിക്കോ... അല്ലെങ്കിൽ നിന്നെ അവർ കൊല്ലും .... രാജീവിന്റെ പ്രഹസനം തുടർന്ന്

💬 Comments

View all comments