Chapter Title : Life of pain 5 ? [DK] [Climax]
ഔട്ട്. നമ്മൾ വെറും വാഴ. അയ്ക്കൊട്ടെ...
അമ്മ: ഒരുപാട് പ്രസംഗിക്കാതെ എഴുന്നെൽക്കടാ...
എന്റെ കവിളിൽ തലോടി വിശേഷങ്ങൾ ഒക്കെ ചോതിച്ചു
അപ്പൊൾ ആണ് എന്റെ കൂടെ നിൽക്കുന്ന അഞ്ജുവിനേ അമ്മ ശ്രദ്ധിച്ചത്.
അമ്മ: ഇതാണോടാ നീ കെട്ടാൻ പോകുന്ന പെണ്ണ്....
അമ്മ കുറച്ച് പുച്ഛത്തോടെ പറഞ്ഞു. അത് കേട്ട് അഞ്ജുവിന്റെ മുഖം ഒന്ന് വാടി.
അവളുടെ കവിളിൽ തലോടി അമ്മ പറഞ്ഞു
അമ്മ: നല്ല സുന്ദരി പെണ്ണ്...
അപ്പൊൾ അഞ്ജുവിന്റെ മുഖം ഒന്ന് തെളിഞ്ഞു.
രാജീവ്: പേടിച്ച് പോയോ... അമ്മ പുതിയ ആരെയെങ്കിലും ഇങ്ങനെ കയ്യിൽ കിട്ടിയാൽ ഒരു നിമിഷം സീരിയൽ അമ്മായിയമ്മ ആവും. അത് കര്യമക്കണ്ട. ബുദ്ധി കുറവ് കൊണ്ടാണെന്ന് വിജയിച്ചാൽ മതി.
അമ്മ: ഡാ....
അടി കിട്ടുന്നതിന് മുമ്പ് രാജീവ് ചാടി ദൂരേക്ക് മാറി.
അഞ്ചു: പോ അവിടുന്ന്. എന്റെ അമ്മ പാവമാ...
അഞ്ചു അമ്മയെ കെട്ടിപിടിച്ചു രാജീവിനോട് പറഞ്ഞു.
രാജീവ്: മ്മ്... പാവം. പോത്ത് പോലെ വളർന്ന എന്നെ ഓടിച്ചിട്ട് ആണ് അടിക്കുന്നത്.
അമ്മ: കള്ളും കുടിച്ച് വരുമ്പോൾ നിന്നെ ഞൻ താരാട്ട് പാടി ഉറക്കാടാ...
പിന്നെ രാജീവ് ഒന്നും മിണ്ടാൻ പോയില്ല. അമ്മയോട് സംസാരിച്ച് ജെയിക്കാൻ നോക്കുക എന്നൽ മൂർഖൻ പാമ്പിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കാൻ പോകുന്നതിനു സമം ആണ്.
അഞ്ചു പിന്നെ അമ്മയുടെ കൂടെ അടുക്കളയിൽ കൂടി. അവളുടെ കുരുംബും വായടിതരവും അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഞാൻ വന്നു എന്ന് അറിഞ്ഞപ്പോൾ രാജീവിന്റെ അച്ഛനും ഓടി കിതച്ച് വന്നു. എന്നെ കെട്ടിപിടിച്ചു കരഞ്ഞു. വിശേഷങൾ ഒക്കെ ചോദിച്ചു.
രാജീവ്
💬 Comments
View all comments