0%

Chapter Title : Life of pain 5 ? [DK] [Climax]

Author : demon king Read All Parts 2.5K
എന്റെ മക്കൾ. ആദിയും മാളുവും. ആദി ആണ് മൂത്തത്. എന്റെ ജീവിതത്തിലൂടെ കടന്ന് പോയ രണ്ട് പ്രധാന വ്യക്തികളുടെ ഓർമ്മക്കായി അവർ ഞാൻ ആ പേരിട്ടു. അവരെ സ്നേഹിച്ചതിൻെറ ഇരട്ടി സ്നേഹം ഞാൻ അവർക്ക് വാരി കോരി കൊടുത്തു. ആദിക്ക്‌ ഇപ്പൊൾ 9 വയസ്സും മാളുവിന്റെ ഇപ്പൊ 5 വയസും. ഞാൻ രണ്ടുപേരെയും എടുത്ത് അകത്തേക്ക് നടന്നു. " മാമാ.... എന്നെയും എടുക്ക്....."'" അർച്ചന. ഞങളുടെ അച്ചു മോൾ... രാജീവിന്റെ ഒരേ ഒരു കാന്താരി പെണ്ണ്. "'' മാമന്റെ കുട്ടി ഇവിടെ വാടാ ചക്കരെ...."'" അവളെ എടുത്ത് ഞാൻ കൊഞ്ചിച്ചു. "'" അളിയാ... ഞാൻ ഒരു നാലെണ്ണം കൂടി നോക്കുന്നുണ്ട്. നീ തങ്ങുമോ ഡാ...."'" രാജീവിന്റെ കൗണ്ടർ അവിടെ എത്തി. രൂപ: ദേ... മനുഷ്യ. എന്ദോക്കെയാ പറയണത് എന്ന് വല്ല ബോധവും ഉണ്ടോ മനു: നീ എത്ര വേണമെങ്കിലും ഇറക്ക്‌. ഇതൊക്കെ ഇൗ മനുവിന് എന്ത്. രാജീവ്: ആഗ്രഹം. ഇല്ലാഞ്ഞിട്ടല്ല അളിയാ.... ലോക്ക് ആണ് . രൂപ രാജീവിന്റെ കാലിൽ ഒരു തോഴി വച്ച് കൊടുത്തു. രാജീവ്: ആ........... മനു: എന്താ ഡാ..... രാജീവ്: ഒന്നും ഇല്ലട . ഒരു യക്ഷിയുടെ ചെരിപ്പ് കാലിൽ കൊണ്ടതാ.... "'" ഇതിന്റെ ചോര ഒന്ന് കുടിച്ച് തീർത്തോടെ ചേച്ചി."'" അതാ വരുന്നു എന്റെ കാന്താരി പെങ്ങൾ.ഇപ്പൊ കക്ഷി 8 മാസം പ്രഗ്നെന്റ് ആണ്. 7 ആം മാസം അവള് ഇവിടെ വന്ന് നിന്നു. അളിയൻ സന്തോഷ് ഇന്ന് രാത്രി വരും. രൂപ: പാവം അല്ലേ എന്ന് വിജരിച്ചിട്ട്‌ വിട്ടതാ മോളെ.

💬 Comments

View all comments