Chapter Title : Life of pain 5 ? [DK] [Climax]
റോമൻസിന് ഒരു കുറവും ഇല്ല.
കൗണ്ടർ അടിയിൽ ഇവൾ രാജീവിന്റെ ചേച്ചി ആണ്?
അത് കേട്ട് അവിടെ ഉളളവർ എല്ലാവരും പൊട്ടിച്ചിരിച്ചു.ഞാനും അഞ്ചുവും ചമ്മിയ പോലെ തല കുനിച്ചു നിന്നു.
അത്യാവശ്യം വലിയ കേക്ക് ആയിരുന്നു. ഞങളുടെ ഒരു coupel ഫോട്ടോയും കൂടെ ഉണ്ട്.മുറിച്ചെടുത്ത ആദ്യ കഷ്ണം ഞാനും എന്റെ അഞ്ചുവും പങ്കിട്ട് എടുത്തു. ബാക്കി കഷ്ണം എല്ലാവരുടേയും വായിൽ കൊടുത്തു. കേക്ക് വായിൽ ആക്കാൻ ഓരാൾ കൂടി ബാക്കി ഉണ്ട്. ആദി. ഞങ്ങൾക്കിടയിൽ അവനെ കാണാൻ ഇല്ല.
അഞ്ചു: നിങ്ങള് ഇവിടെ നിൽക്ക്. അവൻ പുറത്ത് കാണും ഞാൻ നോക്കിയിട്ട് വരാം...
അഞ്ചു ആദിയേ നോക്കി പുറത്തേക്ക് പോയി. അപ്പോളേക്കും ചെറുതായി കേക്ക് വാരി തേക്കൽ തുടങ്ങിയിരുന്നു.
അഞ്ചു: മനു ഏട്ടാ..... എല്ലാരും ഇങ്ങോട്ട് വായോ.....?
പുറത്ത് നിന്ന് അഞ്ചു ഞങളെ ഉറക്കെ വിളിക്കുന്നു. ഞങൾ എല്ലാവരും പുറത്തേക്ക് നടന്നു. അഞ്ചു പുറത്ത് ഒരു കള്ള ചിരിയും ആയി നിൽക്കുന്നു.
മനു: എന്താ ഡീ....?
അവള് ചൂണ്ട് വിരൽ കൊണ്ട് സൈഡിലേക്ക് ചൂണ്ടി കാണിച്ചു. അത് കണ്ട് എല്ലാവരും എന്നെ നോക്കി.
രാജീവ്: അളിയാ.... അവൻ നിന്നെക്കാൾ മുന്നേ തുടങ്ങി.?
രാജീവ് എന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.
ഞാൻ കൊണ്ടുവന്നു വച്ച ബോക്സിങ് കിറ്റിൽ നിന്ന് ഗ്ലൗസ് എടുത്ത് അണിഞ്ഞ് രണ്ട് ചെറു കരങ്ങൾ ചുമരിൽ ബോക്സിങ് ചെയ്യുന്നു . എന്റെ ആദി.♥️
- വേദനകൾ ഇവിടെ അവസാനിക്കുന്നില്ല. എന്നാൽ മനുവിന്റെ വേദനകൾ പകുതി ചുമക്കാൻ അവന്റെ പാതി എന്നും അവനോടൊപ്പം ഉണ്ടാകും
അവസാനിച്ചു-
💬 Comments
View all comments