Chapter Title : ലിജിക്ക് പറ്റിയ അബദ്ധം 1 [Vakkachan]
"ജെറി എന്താ ഈ കാണിക്കുന്നത്, ഈ തുണി ഇവിടെ ഇടാൻ ആണോ ഞാൻ പറഞ്ഞത്?"
വാഷിംഗ് മെഷീനിൽ ഇടാൻ കൊടുത്തുവിട്ട തുണി ഹാളിലെ സോഫയിൽ ഇട്ടിട്ട് മൊബൈൽ നോക്കി ഇരുന്ന തന്റെ ഭർത്താവിനെ നോക്കി ലിജി ചീറി.
"ഒരു പണി മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ല, എപ്പോ നോക്കിയാലും മൊബൈല് മൊബൈല് ... ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ"
ജെറിയോടുള്ള എല്ലാ ദേഷ്യവും പുറുപുറുത്തുകൊണ്ടു ലിജി സോഫയിൽ കിടന്ന തുണികൾ എടുത്തു വാഷിങ് മെഷീനിൽ ഇടാൻ ആയി നടന്നു. ലിജി ദേഷ്യപ്പെട്ടാൽ പിന്നെ ജെറി മിണ്ടില്ല. മിണ്ടിയിട്ടും കാര്യം ഇല്ല, അവളോട് പിടിച്ചു നില്ക്കാൻ ഉള്ള ശേഷി ജെറിക്ക് ഇല്ലെന്ന് കൂട്ടിക്കോ.
സണ്ണിച്ചായന്റെയും ലീലാമ്മ ചേട്ടത്തിയുടെയും ഒറ്റ മകനായ ജെറിയെ ആവശ്യത്തിന് കൊഞ്ചിച്ചു വഷളാക്കി ആണ് അവർ വളത്തിയത്. കുറേയേറെ റബ്ബർ തോട്ടം ഉള്ളതുകൊണ്ട് തന്നെ ജെറിക്ക് ദൂരെ എങ്ങും പോയി ജോലി ചെയ്യാതെ ജീവിക്കാൻ ഉള്ള അവസരം അവർ തന്നെ ഉണ്ടാക്കി കൊടുത്തു. ഒരു 30 വയസായപ്പോ നല്ല ഒരു പെണ്ണിനെ നോക്കി കെട്ടിക്കുകയും ചെയ്തു.
ജെറി ബേസിക്കലി ഒരു മടിയനാണ്, മേലനങ്ങി ജീവിതത്തിൽ പണി എടുത്തിട്ടില്ലാത്തതിന്റെ എല്ലാ കുഴപ്പവും അവനുണ്ട്. ലിജി കെട്ടി കേറി വന്ന നാൾ മുതൽ അവന്റെ എല്ലാ പണിയും അവൾ ആണ് എടുക്കുന്നത്. എന്തിനേറെ പറയുന്നു. ഒരു ജെട്ടി പോലും സ്വന്തമായി കഴുകി ഇടില്ല അവൻ.
നല്ല പഠിപ്പുള്ള ലിജിക്ക് ഇവന്റെ വീട്ടിൽ വന്ന് ഇങ്ങനെ വീടുപണി എടുത്തു ജീവിക്കേണ്ടി വന്നതിൽ നല്ല കലിപ്പുണ്ട്. ആദ്യം ഒക്കെ അവൻ സഹിച്ചെങ്കിലും ഇപ്പൊ
💬 Comments
View all comments