Chapter Title : ലിജിയും ജെറിയുടെ അങ്കിളും 3 [Vakkachan]
ഇരുന്നത് ..."
ലിജിയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി, ലിജി തുണി മടക്കി അവന്റെ മുന്നിൽ വെച്ചിട്ട് അവന്റെ കണ്ണിൽ നോക്കി. അവൻ ഇളിച്ച ഒരു ചിരിയുമായി ഇരിക്കുകയാണ്.
"ദേ ജെറി, നാളെ ഇനി ഭൂലോകം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന് പറഞാലും ശെരി, ജെറി അപ്പനെ കൊണ്ട് ഹോസ്പിറ്റൽ പോയില്ലെങ്കിൽ, നാളെ വൈകുന്നേരത്തെ വണ്ടിക്ക് ഞാൻ എന്റെ വീട്ടിൽ പോകും, ഞാൻ ഈ പറയുന്നതിൽ ഒരു മാറ്റവും ഉണ്ടാകില്ല"
അവൾ ചീറിക്കൊണ്ടാണ് ഇത് അവനോട് പറഞ്ഞത്. അത് പറഞ്ഞിട്ട് അവൾ നേരെ കട്ടിലിൽ കയറി സൈഡ് തിരിഞ്ഞു കിടന്നു.
അവളുടെ ആ ഭാവം താങ്ങാൻ ഉള്ള ശേഷി അവനില്ലായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് അവന് മനസിലായി. വേറെ നിവർത്തി ഇല്ലാതെ താൻ വരുന്നില്ല എന്ന് അവൻ കൂട്ടുകാർക്ക് മെസ്സേജ് ചെയ്തു.
...................................................................................
തലേന്ന് തന്നെ ജോലി ഒക്കെ ഒതുക്കി വെച്ചതുകൊണ്ട് ലിജിക്ക് രാവിലെ വലിയ പണിയില്ലായിരുന്നു. ദോശ ചുട്ടുകൊടുത്തു എല്ലാവർക്കും, ഉച്ചയ്ക്ക് അവർ ഹോസ്പിറ്റലിന് അടുത്തുള്ള എവിടെയെങ്കിലും കേറി കഴിച്ചോളും, പിന്നെ വരുമ്പോ രാത്രി ആകും അപ്പോഴേക്കും എന്തെങ്കിലും ചപ്പാത്തി ഉണ്ടാക്കിയാൽ കറി ഉച്ചയ്ക്കത്തെ ഉണ്ടല്ലോ. അവൾ ഫ്രീ ആണ്.
"മമ്മി... രാത്രി ഉള്ള ചുമയുടെ കാര്യവും പിന്നെ രാത്രി ഉറക്കമില്ലായ്മയുടെ കാര്യവും പറയാൻ മറക്കണ്ട."
അവർ കാറിൽ കേറുന്നതിനു മുൻപ് അവൾ മമ്മിയെ ഓർമിപ്പിച്ചു. നല്ല മഴ ഉള്ളതുകൊണ്ട് എല്ലാവർക്കും കുട വരെ അവൾ എടുത്തു കയ്യിൽ കൊടുത്തു.
ജെറി ഡ്രൈവർ സീറ്റിൽ ഇരുന്ന് ഗൗരവത്തിൽ നോക്കുന്നുണ്ട്. അവൻ കുറച്ചു കലിപ്പിൽ ആണ്, ഈ പോക്ക്
💬 Comments
View all comments