0%

Chapter Title : Limited Stop 2 [Free Bird]

Author : kkstories Read All Parts 745

: നമ്മക്ക് ഒന്ന് ട്രൈ ചെയ്തൂടെ.

ചേച്ചി : എനിക്ക് ഒരുപ്പാട്‌ നേരം സംസാരിക്കാൻ സമയം ഇല്ല. പോയിട്ട് കുറെ ജോലി ഒണ്ടു.

ഞാൻ : നിക്ക് നിക്ക് , ഒരു മിനിറ്റ്.

അതും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി കൗണ്ടറിൽ നിന്നും ഒരു തുണ്ടു പേപ്പർ വാങ്ങി അതിൽ എന്റ്റെ പേരും നമ്പറും എഴുതി എൻ്റെ സീറ്റിൽ പോയി ഇരുന്നു, ചേച്ചിക്ക് ആ പേപ്പർ കൊടുത്തു.

ഞാൻ : ഇതു എൻ്റെ മൊബൈൽ നമ്പർ ആണ്. ചേച്ചിക്ക് എന്നെക്കൊണ്ട് സാധിക്കാൻ പറ്റുമെന്ന് തോന്നുന്ന എന്ത് ആവശ്യം വന്നാലും വിളിക്കണം. പിന്നെ ഈ ജ്യൂസിൻ്റെ പൈസ ഞാൻ pay ചെയ്യാം.

ചേച്ചി ഒന്ന് ചിരിച്ചു.

ചേച്ചി: ഓക്കേ, തൻ്റെ നമ്പർ എൻ്റെ കയ്യിൽ ഉണ്ടാവും, പക്ഷെ എപ്പോ വിളിക്കുമെന്നോ, അല്ലേൽ വിളിക്കുമോ എന്നോ അറിയില്ല.

ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു, ഞാൻ ജൂഡിൻ്റെ പൈസയും കൊടുത്തു കടക്ക് വെളിയിലോട്ട് ഇറങ്ങി, ചേച്ചി പുറത്തു നില്പ്പുണ്ടായിരുന്നു.

ഒരു വട്ടം കൂടെ യാത്ര പറഞ്ഞതു ഞങ്ങൾ പിരിഞ്ഞു.

ഞാൻ: നമ്മൾ ഇനി കാണുമോ എന്നറിയില്ല, ചേച്ചീടെ നമ്പർ എനിക്ക് വേണമായിരുന്നു but ചേച്ചി എന്നെ വിളിക്കും എന്ന് എന്റെ മനസ് പറയുന്നു. പിന്നെ.. പിന്നെ ഒന്നും ഇല്ല bye ചേച്ചി .

ചേച്ചി : ബൈ ഡെന്നിസ്.

ചേച്ചിയെ follow ചെയ്തു താമസവും മറ്റും കണ്ടു പിടിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷെ ഞാൻ അതിനു മുതിർന്നില്ല. ചേച്ചിയും ഒത്തുള്ള സമയം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ല എന്ന് തീരുമാനിച്ചു

💬 Comments

View all comments