0%

Chapter Title : Limited Stop 2 [Free Bird]

Author : kkstories Read All Parts 286

എത്തിയപ്പോളേക്കും രാത്രിയായിരുന്നു. ഡെങ്കി ആണ് നല്ലോണം റസ്റ്റ് എടുക്കണം എന്ന് ഡോക്ട്ടർ പറഞ്ഞു.

അപ്പു എന്നെ എൻ്റെ മുറിയെലെ കട്ടിലിൽ വരെ എത്തിച്ച് എന്തേലും ഉണ്ടേൽ വിളിക്കാനവും എന്നും പറഞ്ഞു പോയി, അമ്മ എൻ്റെ ബാഗും ആയി പുറകെ ഉണഅടർന്നു, 'അമ്മ അവനോടു നിക്കാൻ പറഞ്ഞു, എനിക്ക് ഒരു മുണ്ടും ബനിയനും എടുത്തു തന്നിട്ട് തുണി മാറിയിട്ട് കിടന്നോളാൻ പറഞ്ഞു.

അമ്മയും അപ്പുവിൻ്റെ കൂടെ തിണ്ണയിലേക്ക് പോയി, ചിലപ്പോ അവനു ക്യാഷ് കൊടുക്കാൻ ആരിക്കും, ഇതുപോലെ ഉള്ള ഡ്രൈവർ പണികളാണ് ഞങ്ങൾക്ക് കുറച്ചു ക്യാഷ് തടയുന്നതു. അവർ വർത്താനം പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഒരു കല്യാണത്തിന് പോകുന്ന കാര്യം പറയുന്നുണ്ട്. തുണിയൊക്കെ മാറി ഞാൻ കിടന്നു.

കുറച്ചു കഴിഞ്ഞു അമ്മ കഞ്ഞിയും ആയി വന്നു അപ്പനും കൂടെ ഉണ്ട്, എന്നെ കഞ്ഞി കുടിപ്പിച്ച് അവർ പോയി.

അടുത്ത 3 ദിവസങ്ങൾ അങ്ങനെ കടന്നു പോയി. ഹാളിൽ കിടക്കുന്ന ആദിവാൻ കോട്ട് ആണ് എപ്പോ എൻ്റെ പ്രധാന സ്ഥലം, പിന്നെ T V യും.

രാത്രി അത്താഴം കഴിക്കുന്ന സമയത്തു ഞാൻ അമ്മയോട് കഴിഞ്ഞ ദിവസം അപ്പുവിനോട് ഏത് കല്യാണത്തെ പറ്റിയാണ് പറഞ്ഞതെന്ന് ചോദിച്ചു.

അമ്മ : അത് നമ്മടെ ബാബുച്ചേട്ടൻ്റെ മോൻ ഇല്ലെടാ ബാംഗ്ലൂർ ഉള്ള വിശാൽ. അവൻ്റെ കല്യാണമ ഈ ശനിയാഴ്ച്ച. നിന്നെയും വിളിച്ചതല്ലേ?

(ബാബു അപ്പൻ്റെ കസിൻ ആണ്)

ഞാൻ : ഞാൻ മറന്നു, മണ്ണാർക്കാട് അല്ലെ കല്യാണം ?, എന്നെക്കൊട് പറ്റുമെന്ന് തോന്നുന്നില്ല ?

അപ്പൻ : നീ ഇവിടെ വിശ്രമിക്കു ഞങ്ങൾ പോയി വരാം.

ഞാൻ : എങ്ങനെയാ പോണേ?

അമ്മ: ബിജു ചേട്ടൻ്റെ വണ്ടിക്കു, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു പോണം. രാത്രി അവിടെ എത്തുന്ന പോലെ.

ഞാൻ : ആരൊക്കെ ഒണ്ടു ?

'അമ്മ : ഞങ്ങൾ രണ്ടും, ബിജു ചിട്ടയി, ചേച്ചി (ബിജൂൻ്റെ ഭാര്യ), അപ്പു, പിന്നെ സജി ചേട്ടനും നാത്തൂനും. (സജി- അമ്മേടെ ചേട്ടൻ, നമ്മടെ വീട്ടിൽ നിന്നും 5km കാണും അവിടേക്കു. ബിജുപ്പാപ്പൻ അയല്പക്കത്താണ് താമസം )

💬 Comments

View all comments