Chapter Title : ലിവിംഗ് ടുഗെതർ [ദാസ്]
ഒരു നാൾ വൈകുന്നേരം അക്ക ചോദിച്ചു,
"അവൻ വിളിച്ചോ...? "
"ഹമ്..... "
"നല്ല പയ്യനാ "
അത് പറഞ്ഞു, അക്ക ചിത്രയെ കള്ളക്കണ്ണാലെ നോക്കി...
നാണത്തിൽ പൊതിഞ്ഞു, കുനിഞ്ഞിരുന്നു, പുഞ്ചിരിച്ചു, ചിത്ര..
"മോൾക്ക്... ചേരും... !"
അത് പറഞ്ഞു, അക്ക.. ചിത്രയുടെ കുനിഞ്ഞ മുഖം മെല്ലെ... പൊക്കി....
ചിത്രയുടെ കണ്ണുകൾ വിടർന്നിരുന്നു.... മുഖം പ്രസന്നമായിരുന്നു..........................................................
സമയം കിട്ടുമ്പോൾ ഒക്കെ അവർ ഒരുമിച്ചു ചുറ്റിയടിക്കാൻ പോയി...
മാനാഞ്ചിറ സ്ക്യുയറിലും മിട്ടായി തെരുവിലും അവർ നിത്യ സാന്നിധ്യം ആയി....
അവർ തമ്മിലെ കൊച്ചു വർത്താനം.... അതിര് വിടാത്ത കാല്പനിക തലത്തിൽ പോകുമ്പോഴും ചിത്ര നന്നായി അത് ആസ്വദിക്കാൻ തയാറായി... ...................................................
...ഒരു നാൾ, പതിവ് ചുറ്റൽ കഴിഞ്ഞു വന്ന ചിത്ര വല്ലാതെ വിഷമിച്ചു ഇരിക്കുന്നത് കണ്ടു...
മുഖത്തു കണ്ണീർ ഒലിച്ചു ഉണങ്ങിയ പാടുണ്ടായിരുന്നു ...
ഏറെ നേരം കുത്തി കുത്തി ചോദിച്ചിട്ടും അവൾ.... വിതുമ്പി കരയുന്നു .
"കണ്ടു കൊതി അടക്കാൻ വയ്യാതെ.... അവൻ വേണ്ടാത്ത വല്ലോം.. ?.... ഹേ... ... അങ്ങനെ ചെയ്യുമോ... ? "
അക്കയുടെ ചിന്ത പലവിധം പാഞ്ഞു...
അല്പം കഴിഞ്ഞു, ചിത്ര അക്കയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ...... സംഭവിച്ച കാര്യം..... അക്കയ്ക്ക് മുന്നിൽ മനസ്സ് തുറന്നു....
പറഞ്ഞു തീർന്നപ്പോൾ... അവൾ ആർത്തലച്ചു കരഞ്ഞു....
അക്കയ്ക്കും വിഷമം സഹിക്കാൻ കഴിഞ്ഞില്ല.... ....... ... . .. .....
..... . കണ്ണിൽ ഉറക്കം പിടിച്ചു തുടങ്ങിയതേ... ഉള്ളു...
ദാസിന്റെ സെൽഫോൺ.... നിർത്താതെ അടിച്ചു...
"ഉറങ്ങാനും സമ്മതിക്കില്ല, മൈര് "
പ്രാകി കൊണ്ട് മടിച്ചു മടിച്ചു ഫോൺ എടുത്തു..
അക്കയാണ്....
"ഈ സമയത്തു പതിവില്ലല്ലോ.... വളരെ... അത്യാവശ്യം കാണും... "
ദാസ് ചിന്തിച്ചു...
"എന്താ.... അക്കാ.... ഈ നേരത്ത്....? "
"മറ്റുള്ളോരുടെ ഉറക്കം കെടുത്തി.... നീ മാത്രം അങ്ങനെ സുഖിക്കണ്ട... "
അക്ക കലിപ്പിലാണ്...
"എന്താ... അക്കാ... ഉണ്ടായേന്ന്...?... എടാ... അവളെ വിഷമിപ്പിച്ചപ്പോൾ.... സമാധാനം ആയല്ലോ.... നിനക്ക് ? "
"ആരെ വിഷമിപ്പിച്ചെന്നാ.... അക്ക പറേന്നെ? "
"കൊള്ളാം..... അഭിനയം..... !"
"അക്കാ... ഒന്ന് തെളിച്ചു പറ...
💬 Comments
View all comments