Chapter Title : ലിവിംഗ് ടുഗെതർ [ദാസ്]
വൈകുന്നേരം വരെ കാത്തു നില്കണമല്ലോ എന്നോർത്തു ഞാൻ സങ്കടപ്പെട്ടു.
വൈകുന്നേരം 6മണിയോടെ ഞാൻ ചിത്രയെ വിളിച്ചു.
"ഇത്, ഞാനാ, ദാസ്.. ശാന്ത അക്കേട കൂടെ ജോലി ചെയ്യുന്ന....... "
"ഓ... മനസ്സിലായി. ഇന്നലെ നമ്മൾ... ഒന്നിച്ചു കോഫി കഴിച്ചില്ലേ? "
"അതേ... അതേ..... എന്തെടുക്കുവാ...? സുന്ദരിയാ... ചിത്ര.... "
"ഇത് പറയാനാ. വിളിച്ചേ...? എന്തായാലും.. താങ്ക്സ്.... . പിന്നെ... വിളിച്ച ആളും സുന്ദരനാ.... ചുള്ളൻ.. "
"താങ്ക്സ്, ചിത്ര.... എങ്ങനെ സമയം പോകും..? "
"ഓ... അതെല്ലാർകും. പോകുന്ന പോലെ.... "
ചിത്ര ചിരിച്ചു...
"തമാശക്കാരി ആണെന്ന് തോന്നുന്നു.. .. നല്ല ഭംഗിയാ. . ചിരി കാണാൻ.... "
"നല്ല.... റൊമാന്റിക് മൂഡിലാണെന്ന് തോന്നുന്നു.... " .... .... ...............................
.........ഫോൺ സംഭാഷണം മുടക്ക് ഇല്ലാതെ തുടർന്നു...
ഹോസ്റ്റലിൽ റൂമിൽ ചിത്രയും അക്കയും ദാസിനെ കുറിച്ച് സംസാരിക്കും....
ഒരു നാൾ വൈകുന്നേരം അക്ക ചോദിച്ചു,
"അവൻ വിളിച്ചോ...? "
"ഹമ്..... "
"നല്ല പയ്യനാ "
അത് പറഞ്ഞു, അക്ക ചിത്രയെ കള്ളക്കണ്ണാലെ നോക്കി...
നാണത്തിൽ പൊതിഞ്ഞു, കുനിഞ്ഞിരുന്നു, പുഞ്ചിരിച്ചു, ചിത്ര..
"മോൾക്ക്... ചേരും... !"
അത് പറഞ്ഞു, അക്ക.. ചിത്രയുടെ കുനിഞ്ഞ മുഖം മെല്ലെ... പൊക്കി....
ചിത്രയുടെ കണ്ണുകൾ വിടർന്നിരുന്നു.... മുഖം പ്രസന്നമായിരുന്നു..........................................................
സമയം കിട്ടുമ്പോൾ ഒക്കെ അവർ ഒരുമിച്ചു ചുറ്റിയടിക്കാൻ പോയി...
മാനാഞ്ചിറ സ്ക്യുയറിലും മിട്ടായി തെരുവിലും അവർ നിത്യ സാന്നിധ്യം ആയി....
അവർ തമ്മിലെ കൊച്ചു വർത്താനം.... അതിര് വിടാത്ത കാല്പനിക തലത്തിൽ പോകുമ്പോഴും ചിത്ര നന്നായി അത് ആസ്വദിക്കാൻ തയാറായി... ...................................................
💬 Comments
View all comments