Chapter Title : ലിവിംഗ് ടുഗെതർ [Danmee]
ഈ അലി "
" നിനക്ക് എങ്ങനെ അറിയാം "
" അല്ല ക്ലാസ്സിൽ കുട്ടികൾ പറഞ്ഞത് കേട്ടതാ "
" എല്ലാവരും കോളേജ് ചേഞ്ച് ചെയ്യുമ്പോൾ നല്ല കോളേജിലേക്ക് അല്ലെ മാറുന്നത് താൻ എന്താ ഈ അലമ്പ് കോളേജിലേക്ക് വന്നത് "
" ഹോസ്റ്റലിൽ നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല .... പിന്നെ ഇതാവുമ്പോൾ അടുത്ത് ആണ് ..... വാപ്പ ഈ കോളേജ് നടത്തുന്ന ട്രസ്റ്റിൽ ഉണ്ട് "
" ഓഹ് "
" വാപ്പയാണ് ഇന്ന് രാവിലെ കൊണ്ട് വിട്ടത്... നാളെ രാവിലെ ഏത് ബസ്സിൽ വന്നാൽ ഇവിടെ കൃത്യമായി എത്താൻ പറ്റും "
" നിന്റെ വീട് കറക്റ്റ് എവിടെ ആയിട്ട് വരും "
" ആലുംമുടിൽ നിന്ന് അകത്തേക്ക് ആണ് "
" അവിടെന്ന് 8.40 ന് ഒരു ബസ് ഉണ്ട് "
നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബസ് വന്നു.ബസ് വന്നപ്പോൾ അവൾ ബസിനു മുന്നിലെ ഡോർ വഴി കേറി ഞാൻ പുറകിലെ ഡോർ വഴിയും... അവൾ ഇറങ്ങുന്നത് വരെ എന്റെ കണ്ണുകൾ അവളുടെ പിന്നാലെ ആയിരുന്നു. ബസിലെ തിരക്കിനിടയിലും. അവൾക്ക് സീറ്റ് കിട്ടിയപ്പോഴും. എന്റെ മുന്നിൽ ഒഴിഞ്ഞ സീറ്റിൽ മനസില്ല മനസോടെ ഞാൻ ഇരുന്നപ്പോഴും.
ഞാൻ നേരെ അലിയുടെ വീട്ടിലേക്ക് ആണ് പോയത് പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. അലിയോട് അവളെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഞാൻ അവനോട് പറയുമായിരുന്നു.ഞാൻ ചെറിയ ഒരു നിരാശയോടെ എന്റെ വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഞാൻ അലിയുടെ വീട്ടിൽ എത്തി. അപ്പോൾ അലി വീടിന് മുന്നിൽ നിന്ന് പല്ല് തേക്കുന്നേഉണ്ടായിരുന്നുള്ളു.
" ഡാ നീ പല്ല് തേക്കുന്നത്തെ ഉള്ളു? പെട്ടെന്ന് റെഡി ആവൂ "
" നീ എന്താ നേരത്തെ....... പെട്ടെന്ന് ചെന്നിട്ട് എന്ത് എടുക്കാനാ നീ പോടെ "
" ഇന്നലെ നിങ്ങൾ എപ്പോൾ വന്നു...... ഞാൻ വൈകിട്ട് വന്നപ്പോൾ ഇവിടെ ആരും ഇല്ലായിരുന്നല്ലോ "
" ടൗൺഇൽ പോയപ്പോൾ ഉമ്മയുടെ ചില
💬 Comments
View all comments