Chapter Title : ലിവിംഗ് ടുഗെതർ [Danmee]
ബന്ധുകാരെ കൂടി കാണാൻ കേറി ...... ഇറക്കാൻ തന്നെയാ പോയത് പക്ഷെ അവർക്ക് എല്ലാം
ഞങ്ങളെ കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടിയത് കൊണ്ട് ഒന്നും നടന്നില്ല "
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും എനിക്ക് അവന്റെ വിഷമം മനസിലായി. ഒരു നിമിഷം ഞാൻ സൈലന്റ് ആയി.
" ഡാ കഥ ഒക്കെ പിന്നെ പറയാം നീ നടന്നെ..... ഓട് ഓട് "
ഞാൻ അവനെ ഉന്ദി തള്ളി കുളിപേരയിൽ ആക്കി. അവന്റെ ഉമ്മ കടയിൽ ഇരുന്ന് കൊണ്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ കടയിലേക്ക് ചെന്ന് അവരോടൊപ്പം ഇരുന്നു.
" ഡാ പെട്ടെന്ന് നടക്കട "
" നിനക്ക് എന്ത് മൈരേ ഒന്ന് പതുക്കെ പോടാ "
" 8.35 ന്റെ ബസ് ഇപ്പോൾ പോകും "
" അത് പോണേൽ പോകട്ടെ നമ്മുക്ക് അടുത്തതിൽ പോകാമല്ലോ "
" ഇല്ലടെ നമ്മുക്ക് അതിൽ തന്നെ പോണം ഒരു കാര്യം ഉണ്ട് "
" എന്ത് കാര്യം "
" അതെക്കെ പറയാം നീ പെട്ടെന്ന് നടക്ക് "
സുഹാനയോട് ഞാൻ പറഞ്ഞ ബസ്സിൽ കേറാൻ ആയിരുന്നു ഈ തത്രപാട് മുഴുവൻ പക്ഷെ ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തും മുൻപേ അത് പോയിരുന്നു.
" ഡാ ബസ് പോയി "
" ഹഹ സന്തോഷം ആയി .... എന്തായിരുന്നു നിന്റെ ധൃതി ..... അല്ല എന്താ നിനക്ക് അതിൽ തന്നെ പോണം എന്ന് തോന്നാൻ "
" ഇളിക്കാതെ പോടാ "
എനിക്ക് ചെറിയ നിരാശ തോന്നിയത് കൊണ്ട് അലിയോട് ഞാൻ ഒന്നും മിണ്ടിയില്ല.
അടുത്ത ബസ്സിൽ കേറി കോളേജിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു.
ഞങ്ങൾ ക്ലാസ്സിൽ കേറുമ്പോൾ സുഹാന അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ക്ലാസിനുള്ളിലേക്ക് കേറി.
" നേരത്തെ എത്തിയോ "
" ഇല്ല.... ഇയാൾ പറഞ്ഞ ബസിലാ ഞാൻ വന്നത് "
" മ്മ്മ് "
" ഇതാണോ അലി "
" അതെ .....
ഞാൻ അലിയെടെ കൈയിൽ പിടിച്ചു
💬 Comments
View all comments