0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1038

"

അവൾ അതും പറഞ്ഞ്  ഞങ്ങളുടെ കൂടെ നടക്കാൻ തുടങ്ങി.  ഞങ്ങളുടെ സഹപൂവാലൻ മാരുടെ മുഖംഭാവം  മാറിയത്  ഞങ്ങൾക്കും  ധൈര്യമായി.  ഞാനും  അലിയും  അവളുടെ  ഇടവും വലവുമായി നടന്നു.

" ഡാ  അവള് കൊള്ളാം അല്ലേടാ "

" ആര് "

" ഡാ ..... സുഹാന  "

" എന്ത് കൊള്ളാമെന്നു "

" അവൾക്ക് എന്തോ ഒരു പ്രേതെകത ഇല്ലേ ... നമ്മൾ  കണ്ടിട്ടുള്ള  പെണ്ണുങ്ങൾക്ക് ഒന്നും ഇല്ലാത്ത  പ്രേതെകത "

ബസ് ഇറങ്ങി  വീട്ടിലോട്ട് നടക്കുമ്പോൾ അലി സംസാരിച്ചു തുടങ്ങുമ്പോൾ  എന്തെന്ന് അറിയാതെ  എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ  തീരെ  താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞെങ്കിലും  അവന്റെ മനസിലും  അവളോട്  പ്രണയം തോന്നി തുടങ്ങി  എന്ന് എനിക്ക് മനസിലായി. പതിയെ  എനിക്ക് അവളോട് ഉള്ള പ്രണയം അലിക്കും മനസിലായി.

മാസങ്ങൾ   കടന്നു പോയി. ഞങ്ങൾ  ഇപ്പോഴും   സുഹാനയുടെ  ബോഡി ഗർഡ്‌സ് ആണ്‌. ഞങ്ങൾ രണ്ടുപേർക്കും  അവളെ ഇഷ്ട്ടം ആയത് കൊണ്ട്  അവളോട്  പറയാൻ മടിച്ചു.

ഒരു ദിവസം പതിവ്  പോലെ  കോളേജ് വിട്ട് ബസ് സ്റ്റേപ്പിലേക്ക് നടക്കുമ്പോൾ  സുഹാന ചോദിച്ചു.

" ഡാ നിങ്ങൾക്ക് അറിയാമോ സ്കൂൾ  മുതൽ  തന്നെ എനിക്ക്  പ്രണയഅഭ്യർത്ഥനകൾ  കിട്ടി തുടങ്ങിയിട്ടുള്ളതാണ്. പല തരം  പ്രെപ്പോസലുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. പല ടൈപ്പ് വായിനോക്കികളെയും കണ്ടിട്ടുണ്ട്  പക്ഷെ  എനിക്ക്  ഇതുവരെ  പിടികിട്ടാത്തത്  നിങ്ങളുടെ കാര്യം ആണ്‌...........പറ  നിങ്ങളിൽ  ആർക്കാ എന്നെ  ഇഷ്ട്ടം...... ചിലപ്പോൾ തോന്നും  നിനക്ക് ആണെന്ന്. മറ്റുചിലപ്പോൾ  നിനക്ക് എന്നോട്  പ്രതേക  താല്പര്യം ഉണ്ടെന്ന് തോന്നും..... പറ  ..... നിങ്ങൾ ആയിട്ട്  പറയില്ലെന്ന് എനിക്ക് ഉറപ്പായി "

അവൾ നമ്മൾ രണ്ടുപേരോടും ആയി അത് പറയുമ്പോൾ  ഞങ്ങൾ എന്ത് പറയണം എന്ന് അറിയാതെ  കുഴങ്ങി.

" നിനക്ക്  ഞങ്ങൾ  രണ്ടുപേരിൽ ആരെയാ ഇഷ്ട്ടം.... അത് പറ "

അലി അവളോട് ചോദിച്ചു.

" അങ്ങനെ ചോദിച്ചാൽ  ഞാൻ എന്ത് പറയാനാ"

സുഹാന  തലച്ചോറിഞ്ഞു. ഞാൻ  ധൈര്യം സംഭരിച്ച് അവളോട് ചോദിച്ചു.

" ഡി ഞങ്ങൾ രണ്ട് പേർക്കും  നിന്നെ  ഇഷ്ടം

💬 Comments

View all comments