0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1042

"ഹലോ ഗയ്‌സ്  നിങ്ങൾ

നിങ്ങൾ  അറിഞ്ഞോ  നമ്മുടെ സുഹാനയുടെ കല്യാണം ഉറപ്പിച്ചു.  കോളേജ് കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയി നമ്മൾ ഒരു റീയൂണിയൻ പ്ലാൻ ചെയ്യുന്നു. ഒന്നും നടന്നില്ല.  പക്ഷെ അത്  ഉടനെ നടക്കണം.  നമ്മൾ  എല്ലാവരും  ഒരേ വാഴിക്ക് പോകാൻ പോകുക അല്ലെ. പിന്നെ നമുക്ക് ഇങ്ങനെ ഒത്ത് കൂടാൻ പറ്റില്ല. സുഹാനയെ  അവളുടെ  കല്യാണശേഷം  കാണാൻ പറ്റുമെന്ന് പോലും തോന്നുന്നില്ല. അവളുടെ ഫാമിലിയെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ  ഈ  റിയൂണിയൻ അവൾക്ക് ഒരു  ബാച്ച്ലർ പാർട്ടി പോലെ  നടത്തം........ എല്ലാവരും  അവരവരുടെ  അഭിപ്രായങ്ങൾ പറയൂ "

ഞാൻ ഫോൺ മാറ്റി വെച്ചു. അപ്പോഴും  ഗ്രുപ്പിനുള്ളിൽ ആരെക്കെയോ മിസ്സേജ് ഇട്ടുകൊണ്ടിരുന്നു.

" എന്താടാ "

അലി എന്നോട്  ചോദിച്ചു.

" ഒന്നും ഇല്ലെടാ  ഒരു പുതിയ  ഗ്രുപ്പ് "

കുറച്ചു നേരം  കഴിഞ്ഞപ്പോൾ  എന്റെ ഫോണിൽ ഒരു കാൾ വന്നു.ഞാൻ അത് അറ്റന്റ് ചെയ്തു.

" ഹലോ "

" ഹലോ  അൻവർ .... ഞാൻ  നിഷ ആണെടാ......"

" ഹാ  പറ  നിഷ  "

" ഡാ  കോളേജിൽ  നടന്നത് ഒന്നും  മനസ്സിൽ  വെക്കരുതേ  അത് ഒക്കെ  ഞങ്ങളുടെ  അറിവില്ലായ്മ കൊണ്ട്  പറ്റിപ്പോയത് ആണ്‌ "

" ഇല്ല  ഇല്ല  നീ പറ "

" നീ എന്താ  ഗ്രുപ്പിൽ  മെസ്സേജ് കണ്ടിട്ട്  മറുപടി ഒന്നും പറയാത്തത് "

" ഞാൻ എന്ത്  പറയാനാ  "

"ഡാ  അലി എവിടെയാ അവന്റെ നമ്പർ  ഒരുപാട്  തിരക്കി "

" അലി  എന്റെ കൂടെ തന്നെ ഉണ്ട് ... അവന്റെ നമ്പറും  ഇത്‌ തന്നെയാ........  ഞാൻ  സ്പീക്കറിൽ ഇടാം നീ സംസാരിക്ക് "

" ഒക്കെ...അപ്പോൾ രണ്ട് പേരോടും ആയി പറയുക ആണ്‌.......  അടുത്ത ശനിയാഴ്ച  വേസ്റ്റ്ഈസ്റ്റ്‌ ഇൽ ഉള്ള ഞങ്ങളുടെ  വില്ലയിൽ വെച്ചാണ് പരുപാടി  നിങ്ങൾ രണ്ടുപേരും  വരണം....  മറ്റ് വിവരങ്ങൾക്ക് ഗ്രുപ്പിൽ നോക്കിയാൽ  മതി  വരാതിരിക്കരുത്..  പ്ലീസ് "

അവൾ ഫോൺ കട്ട്‌ ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിൽക്കുക ആയിരുന്നു.

💬 Comments

View all comments