Chapter Title : ലിവിംഗ് ടുഗെതർ [Danmee]
അവളെ എനിക്ക് വിട്ടുതരാതിരുന്നത്."
" വിട്ടുതന്നിരുന്നെങ്കിൽ നീ അവളെ കെട്ടുമായിരുന്നോ.......... ഒന്ന് പോടെ ....... അവൾ ഒടുക്കം ഒരു ദിവസം ഇതുപോലെ എന്റെ കല്യാണം ആണെന്നും പറഞ്ഞു വന്ന് നിന്നേനെ "
" ഒന്ന് ട്രൈ ചെയ്തു നോക്കാമായിരുന്നല്ലോ "
" അപ്പോൾ നിനക്ക് അവളെ എനിക്ക് എനിക്ക് വിട്ടു തന്നുകൂടായിരുന്നോ "
" നമ്മളുടെ രണ്ടുപേരുടെയും ഇഷ്ട്ടങ്ങൾ എല്ലാം ഒരുപോലെ ആയിരുന്നല്ലോ.. നിനക്ക് ഇഷ്ടപെട്ട മൂവി എനിക്കും ഇഷ്ട്ടം ആകാറുണ്ടല്ലോ. കാർ, ബൈക്ക്, ഫിലിം സ്റ്റാർസ് അങ്ങനെ എല്ലാം..... അപ്പോൾ നീ ഇഷ്ട്ടപെട്ട പെണ്ണിനോട് എനിക്കും പ്രണയം തോന്നുന്നത് സ്വാഭാവികം അല്ലെ "
" ആ പോട്ടെ .......... നമ്മൾ മാറുന്നതിലും നല്ലത് അവൾ നമ്മളിൽ ഒരാളെ സെലക്ട് ചെയ്യുന്നത് ആയിരുന്നില്ലേ ...അത് അവളുടെ ചോയ്സ് ആണെന്ന് ആശ്വസിക്കാമായിരുന്നല്ലോ ... അവൾ അത് ചെയ്തില്ല "
" നീ അത് വീട് ....... കഴിഞ്ഞത് കഴിഞ്ഞു "
ഞങ്ങൾ അലിയുടെ വീട്ടിൽ എത്തുമ്പോൾ എന്റെ മാമാ അവിടെ എന്നെയും കത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ പിക്കപ്പിൽ നിന്നും ഇറങ്ങി മാമയുടെ അടുത്തേക്ക് നടന്നു.
"അൻവരെ നീ ഇവന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ തന്നെ തീരുമാനിച്ചോ "
ഞാൻ ഒന്നും മിണ്ടിയില്ല. മാമാ തുടർന്നു
" ഞാൻ അവസാനം ആയിട്ട് ഒരുകാര്യം നിന്നോട് പറയുകയാ. നീ അത് ചെയ്യണം "
" എന്താ മാമാ "
" ഞാൻ ആ ഷാജിയോട് പറഞ്ഞ് നിനക്ക് ഒരു വിസ റെഡി ആക്കിയിട്ടുണ്ട് .... ഓഫ്‌ഷോറിലെക്കാ ...... ആറു മാസം കൂടുമ്പോൾ നാട്ടിൽ വരാം പിന്നെ നല്ല ശമ്പളവും "
" മാമാ ഞാൻ ഇവിടെത്തന്നെ എന്തെങ്കിലും ചെയ്തു ജീവിച്ചോളാം "
" നിന്നെ നിന്റെ തന്തയും തള്ളയും ഉപേക്ഷിച്ചു പോയപ്പോൾ ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നത് നീ ഒരു ആൺകുട്ടി ആയത് കൊണ്ട് മാത്രം ആണ്.... ഭാവിയിൽ നിന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവും എന്ന് വിചാരിച്ചു തന്നെയാ ഞാൻ നിന്നെ വളർത്തിയത് ....... ഇങ്ങനെ പോയാൽ നിനക്ക് നിന്റെ
💬 Comments
View all comments