0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1017

കാര്യം കാണാൻ പോലും ആരോടെങ്കിലും ഇരക്കേണ്ടി വരുമല്ലോടാ...........  ഇവന്റെ കൂടെ ഇവിടെ കിടന്ന് കറങ്ങാതെ എങ്ങോട്ടെങ്കിലും രക്ഷപെടാൻ നോക്ക് "

" മാമാ...... ഞാൻ  "

" നീ ഒന്നും പറയണ്ട  അടുത്ത ആഴ്ച  ഒരു ഇന്റർവ്യൂ ഉണ്ട്  നീ അത്  അറ്റൻഡ് ചെയ്താൽ മാത്രം മതി "

പിന്നെയും  എന്തെക്കെയോ ഉപദേശിച്ചശേഷം  മാമാ  അവിടെന്ന് പോയി.  ഞാൻ അലിയുടെ അടുത്തേക്ക് നടന്നു.

" എന്തടാ  അയാൾ  നിന്നെ വളർത്തിയ  കണക്ക് ഒക്കെ പറയുന്നത് കേട്ടല്ലോ "

" ഹാ  അത്  ഞാൻ പറയാം  "

ഞാൻ പിക്കപ്പിൽ നിന്നും സാധനങ്ങൾ  ഇറക്കി  കടയ്ക്ക് സൈഡ്ലേക്ക് വെക്കാൻ തുടങ്ങി. അലിയും എന്നോടൊപ്പം കൂടി.

സാധനങ്ങൾ എല്ലാം ഇറക്കി കഴിഞ്ഞപ്പോൾ അലി പിക്കപ്പിൽ കയറികൊണ്ട് പറഞ്ഞു.

" ഡാ  ഞാൻ വണ്ടി കൊണ്ട് ഇട്ടിട്ട് വരാം  നീ കട നോക്കിക്കോ "

കടയിലെ സ്ഥിരം പറ്റുകാർ വന്നതല്ലാതെ  എനിക്ക് പിന്നെ പ്രേതേകിച്ച് പണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.  സാധനങ്ങൾ  തിരിഞ്ഞു വെക്കുമ്പോൾ എന്റെ ഫോൺ  റിങ് ചെയ്തു .

" ഹലോ  "

" ഹലോ... അൻവർ  അല്ലെ "

" അതെ  ഇത്‌ ആരാ "

"ഞാൻ ഷാജി ആണ്‌ "

" ഹാ  ഷാജി ഇക്ക പറ "

" നിന്റെ  പാസ്പോർട്ട്‌ ഡീറ്റെയിൽസ് ഒന്ന് സെന്റ് ചെയ്  .... നിന്റെ മാമാ തന്ന  ബയോയിൽ അതൊന്നും ഇല്ല "

" ഇക്ക എനിക്ക്  താല്പര്യം ഇല്ല  ഞാൻ ഇപ്പോൾ  ഇവിടെ നിന്ന് മാറിയാൽ ശെരി ആവില്ല "

" നീ എന്ത് മണ്ടത്തരം ആണ്‌ ഈ  പറയുന്നത്  .......  ഡാ നല്ല  കമ്പനിആണ്‌.....  ഇങ്ങനെ ഒരവസരം ഇനി കിട്ടുമെന്ന്  വിചാരിക്കണ്ട..... ഓഫ്‌ഷോർ ആണ്‌  ഫുഡും തമാസവും എല്ലാം കമ്പനി  ആണ്‌... ആറു മാസം കൂടുമ്പോൾ നാട്ടിൽ വരാം .... ഇപ്പോൾ നല്ല ലേബർ ഷോർട്ട്എജ്  ഉള്ളത് കൊണ്ട  ഇപ്പോൾ  ഇങ്ങനെ ഒരവസരം  കിട്ടിയത് "

ഷാജി  ഇക്ക കമ്പനിയെ കുറിച്ചും ജോലിയുടെ സ്വഭാവത്തെ കുറിച്ചും  കുറെ

💬 Comments

View all comments