0%

Chapter Title : ലോക്ക്‌ഡൗണിൽ മാമിയും ഞാനും [ഋഷി]

Author : ഋഷി Read All Parts 13.5K

ഒരു പ്രോപ്പർട്ടി വില്ക്കാൻ എന്റെയൊപ്പു വേണം. പിന്നെ വില്ലേജോഫീസിൽ പോണം. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വരാനുള്ളതായിരുന്നു. ദേ ഇപ്പോ ഇവിടെ ലോക്ക്ഡൗൺ! അവിടേം. ഫ്ലൈറ്റൊന്നും അങ്ങോട്ടില്ല. എയർപോർട്ട് ക്ലോസു ചെയ്തു.

സാരമില്ലങ്കിൾ. കൊറച്ചുനാള് വീട്ടില് റെസ്റ്റുചെയ്യ്. ഞാൻ പറഞ്ഞു.

അതല്ല വിലാസ്! മീന അവിടെ ഒറ്റയ്ക്കാണ്!ഇത്തവണ ഞാനാണ് ഞെട്ടിയത്.

എന്താണങ്കിൾ ഈപ്പറയണത്? രാജേഷില്ലേ?

ഹ! അവന്റെ വൈഫിന്റെ ഡെലിവറിയല്ലേ. അവൻ എന്റെ കൂടിങ്ങു വന്നു.

ആന്റി ടെൻഷനിലാണോ?

ആണോന്നോ! ഇന്നലെ വരെ അവളുടെ കസിനും വൈഫും വരുമായിരുന്നു. പെർമിഷനൊക്കെ എടുത്തിരുന്നു. പത്തു മിനിറ്റ് ഡ്രൈവു ചെയ്താ മതി. ഇന്നു കാലത്താണറിയണത് അവരുടെ ഏരിയ മുഴുവനും കർഫ്യൂ ആക്കി. കേസുകൾ കൂടിയപ്പോ...അവിടെ മുഴുവനും നമ്മുടെ നാട്ടുകാരും ബങ്കാളികളുമാണ്. ഇപ്പോ അവർക്ക് വെളിയിലിറങ്ങാൻ പറ്റില്ല. മീനയാണെങ്കിൽ കരച്ചിലാണ്. നീ പോയി അവളെക്കാണ്. ഞാൻ വിളിച്ചു പറഞ്ഞോളാം. അങ്കിൾ ഫോൺ കട്ടുചെയ്തു.

പണിയായല്ലോ! ഈ ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഈ മൂർത്തിയങ്കിൾ എന്റെയതേ ഫ്ലോറിലാണ്. എൽ ഷേപ്പിലുള്ള ഇടനാഴീടെ രണ്ടറ്റങ്ങളിലാണ് ഞങ്ങൾ. പുള്ളീടേത് രണ്ടു ബെഡ്റൂമുള്ള വലിയ ഫ്ലാറ്റാണെന്നാ എന്നോട് പറഞ്ഞത്. ഹായ് ബായ് പരിചയമേ അങ്ങേരും മോനുമായിട്ടൊള്ളൂ. ഒന്നുരണ്ടു വട്ടം പുള്ളിയ്ക്കെന്റെ പഴഞ്ചൻ പ്രാഡോയിൽ സിറ്റീലേക്ക് ലിഫ്റ്റു കൊടുത്തിട്ടുണ്ട്. ഇവിടെ മോനും അവന്റെ വൈഫും അങ്കിളുമാണ്. ആന്റി അങ്ങു പാലക്കാട്ടാണ്. അങ്കിളിന്റെ അമ്മയ്ക്കു തീരെ വയ്യ. മിക്കവാറും അവിടാണ്. ഇങ്ങോട്ട് വല്ലപ്പോഴും വരും. ഇതൊക്കെ അങ്കിളപ്പോൾ വിളമ്പിയ വിശേഷങ്ങളാണ്.

എന്റെയൊരു സ്വഭാവം വെച്ച് ആരോടുമധികം മിണ്ടാറുമില്ല. എപ്പോഴും മൊബൈലിൽ മുഖം പൂഴ്ത്തിയാണ് നടപ്പ്. അല്ലെങ്കിൽ ഓഫീസിൽ നിന്നും

💬 Comments

View all comments