Chapter Title : ലൂസി എന്ന പെൺകുട്ടി [Sivasnair]
ഒരാളെ വേണമെന്ന് സിസിലി പള്ളിയിൽ വന്നപ്പോൾ പറഞ്ഞു. നല്ല പെണ്ണാ സിസിലി. നല്ല ശമ്പളം കൊടുക്കും.
അതിനു ഞാൻ എന്നാ പണി ചെയ്യാനാ. അപ്പൻ ചോദിച്ചു.
നീ അല്ല. നമ്മുടെ ലൂസി മോളെ വിട്ടു കൊടുക്കുമാകയാണെങ്കിൽ സിസിലി അവളെ പൊന്നു പോലെ നോക്കും. മാസം നല്ല ഒരു തുക നിന്റെ കയ്യിൽ തരികയും ചെയ്യും.
നിനക്കിപ്പോ പണിയൊക്കെ കുറവാണെന്നല്ലേ പറഞ്ഞത് പശുവിനു കറവയും വറ്റി എന്ന് സെലീനയും പറയുന്നു.
അതാ ഞാൻ ഇങ്ങനെ ഒരു ഭാഗ്യം വന്നപ്പോ നിന്റെ കാര്യം ഓർത്തത്.
💬 Comments
View all comments