Chapter Title : Love Or Hate 01 [Rahul Rk]
അത്രക്കായോ.."
ഞാൻ പൂർണമായും വേറൊരു മൂടിൽ ആയിരുന്നു.. ഞാൻ നേരെ കൗണ്ടറിനു അടുത്തേക്ക് നടന്നു...
അവിടെ ഒരാൾ വെള്ള ഷർട്ടും കറുപ്പ് പാന്റും ഒക്കെ ഇട്ട് ചാരി നിൽക്കുന്നത് കണ്ടു്.. ഓഹോ ഇവൻ ആണോ വെയിറ്റർ.."എടോ തന്നോട് ഒരു ബിയർ അല്ലെടോ ചോദിച്ചത്.. അല്ലാതെ ഈ കൂതറ ബാർ എന്റെ പേരിൽ എഴുതി തരാൻ ഒന്നും ചോദിച്ചില്ലല്ലോ.. പിന്നെ തനിക്ക് എന്താടോ ഇത്ര ജാഡ.."
ഞാൻ ഇത്രയും പറഞ്ഞ് കൊണ്ട് അയാളുടെ തലക്കിട്ട് ഒരു തട്ടും വച്ച് കൊടുത്തു..
പെട്ടന്ന് തിരിഞ്ഞു നോക്കിയ അയാളുടെ മുഖം കണ്ടപ്പോൾ ഞാൻ അപ്പോ വടി ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.. വെയിറ്റർ ആണെന്ന് കരുതി ഞാൻ സംസാരിച്ചത് എന്റെ സ്വന്തം പപ്പയോട് തന്നെ ആയിരുന്നു...
പപ്പ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി..
അന്ന് വീട്ടിൽ കയറിയില്ല ആൻഡ്രൂസിന്റെ വീട്ടിൽ കിടന്നു...
രാവിലെ ഒന്നും അറിയാത്ത മട്ടിൽ വീട്ടിലേക്ക് ചെന്നപ്പോൾ അളിയനും ചേച്ചിയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി...
ഗെയിറ്റ് തുറന്നപ്പോൾ തന്നെ കാര്യസ്ഥൻ ചന്ദ്രേട്ടനെ കണ്ടു...
"ചന്ദ്രേട്ടാ..."
"ആ കുഞ്ഞേ.. നീ ഇത് എവിടെ ആയിരുന്നു..??"
"അതൊക്കെ പറയാം.. അകത്ത് എന്താ അവസ്ഥ.. പപ്പ കലിപ്പിൽ ആണോ..??"
"എന്റെ കുഞ്ഞേ നല്ല കലിപ്പിലാ.. കുഞ്ഞങ്ങോട്ട് ചെല്ല് ഇല്ലെങ്കിൽ ഇനിയും കുഴപ്പാവും..."
ഇനിയെന്ത് കുഴപ്പം ആവാൻ.. ഏതായാലും ധൈര്യം സംഭരിച്ച് ഞാൻ അകത്തേക്ക് കയറി ചെന്നു...
അമ്മച്ചിയും പപ്പയും ചേച്ചിയും അളിയനും നിരന്ന് ഇരിക്കുന്നുണ്ട്.. പിന്നെ ഒരു യുദ്ധം ആയിരുന്നു... ഓരോരുത്തരും മാറി മാറി എന്നെ ശകാരിച്ചു കൊണ്ടിരുന്നു..
അവസാനം അവർക്ക്
💬 Comments
View all comments