Chapter Title : Love Or Hate 01 [Rahul Rk]
ബോറടിചിട്ടാണോ അതോ നാക്കിലെ വെള്ളം വറ്റിയത് കൊണ്ടാണോ അറിയില്ല അവർ സംസാരം നിർത്തി..
അപ്പോ വിചാരണ കഴിഞ്ഞു ഇനി വിധി പറഞ്ഞാൽ മതി.. അങ്ങനെ വിധിയും വന്നു....
"ഷൈനി നീ പോകുമ്പോ ഇവനെ കൂടി അങ്ങ് കൊണ്ട് പൊയ്ക്കോ... ഇനി ഇവൻ ഇവിടെ നിന്നാൽ ശരിയാവില്ല.. ഇവന്റെ കൂട്ടുകാരൻ ഉണ്ടല്ലോ ആൻഡ്രൂ അവനെയും കൂട്ടിക്കോ..."
"ശരി പപ്പാ.. ഇവൻ മാരുടെ കാര്യം ഞാൻ നോക്കി കൊള്ളാം..."
ഇടയ്ക്ക് കയറി അമ്മച്ചി ചോദിച്ചു..
"അപ്പോ ഇവരുടെ പഠിത്തം ഒക്കെ എങ്ങനെ..??"
"അത് കുഴപ്പം ഇല്ല.. ഒരു യൂണിവേഴ്സിറ്റിക്ക് കീഴിൽ ആണെങ്കിൽ കോളേജ് മാറാം.. ഇനി ഏതായാലും തേർഡ് ഇയർ അല്ലെ.. അപ്പോ ഇനി മുതൽ അവൻ അവിടെ കോളേജിൽ പോയാൽ മതി.. അഡ്മിഷൻ ഒക്കെ ഞാൻ റെഡി ആക്കാം.."
അളിയൻ ആണ് അത് പറഞ്ഞത്.. എന്ത് സ്നേഹമുള്ള അളിയൻ...
ഈ വിധിയോട് എനിക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പുറത്ത് കാട്ടാൻ പറ്റില്ല..
കൂട്ടുകാരെ ഒക്കെ വിട്ടു പിരിയുന്ന സങ്കടം ഉണ്ട്.. പിന്നെ ആൻഡ്രൂ കൂടെ ഉണ്ടല്ലോ..
അവൻ ഉണ്ടെങ്കിൽ ഞാൻ ചന്ദ്രനിൽ വരെ പോയി വരും.....
അങ്ങനെ ആണ് ഞങ്ങൾ ഇവിടെ ചേച്ചിയുടെ വീട്ടിൽ എത്തുന്നത്.. നാളെ ആണ് ഞങളുടെ പുതിയ കോളജിലെ ആദ്യ ദിവസം...
കിടന്നിട്ട് ഉറക്കം വരുന്നില്ല.. ഫോൺ എടുത്ത് നോക്കിയപ്പോൾ മണി പത്തര ആയി.. ഞാൻ പതുക്കെ പുതപ്പ് മാറ്റി എഴുന്നേറ്റ് ബോഡി ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു...
ആൻഡ്രൂ അപ്പോളും നല്ല ഉറക്കത്തിൽ ആണ്..
ഞാൻ അവനെ തട്ടി വിളിച്ചു..
"അളിയാ
💬 Comments
View all comments