0%

Chapter Title : Love Or Hate 01 [Rahul Rk]

Author : Rahul RK Read All Parts 949
എനീക്ക്‌.." എവിടെ അവൻ ഒന്ന് മുക്കി മൂളി വീണ്ടും തിരിഞ്ഞ് കിടന്നു.. ഇനി പതിവ് പണി തന്നെ ചെയ്യേണ്ടി വരും എന്നും രാവിലെ ഇവന് എന്റെ കയ്യിൽ നിന്നും ഒരു ചവിട്ട് കിട്ടണം... ഞാൻ ചന്തിക്ക് നോക്കി ഒരു ചവിട്ട് വച്ച് കൊടുത്തു.. അവൻ പുതപ്പും കൊണ്ട് കട്ടിലിൽ നിന്നും താഴെ വീണു.. ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി കൊണ്ട് അവൻ ചോദിച്ചു.. "അളിയാ സമയം എത്ര ആയി..??" "പത്തര മണി ആയി.. വാ നല്ല വിശപ്പ് എന്തേലും പോയി കഴിക്കാം.." അവനും ഞാനും കട്ടിലിൽ നിന്നും എഴുന്നേറ്റ് പുതപ്പെല്ലാം എടുത്ത് കട്ടിലിൽ തന്നെ ഇട്ടു... "അളിയാ.. ഇനിയിപ്പോ കുളിക്കണോ..??" അവൻ ചോദിച്ചപ്പോൾ ആണ് ഞാനും അതോർത്തത്.. ഇനിയിപ്പോ കുളിക്കുന്നത് ഒക്കെ മെനക്കേട് ആണ്.. "പുറത്ത് പോവുമ്പോ കുളിക്കാം അളിയാ.. ഇപ്പൊ ഒന്ന് പല്ല് തെച്ചെക്കാം.." അങ്ങനെ ഞങൾ രണ്ടാളും പല്ല് തേപ്പും മറ്റും ഒക്കെ കഴിച്ച് താഴേക്ക് ചെന്നു... ചേച്ചി സോഫയിൽ പത്രം വായിച്ച് ഇരിക്കുന്നുണ്ട് അളിയൻ എന്തായാലും പോയികാണും.. എന്നാലും ഞാൻ താഴെ ചെന്ന് വെറുതെ ചേച്ചിയോട് ചോദിച്ചു... "ചേച്ചി അളിയൻ പോയോടി..??" "അളിയൻ ഒക്കെ രാവിലെ തന്നെ പോയി... അങ്ങേരെ നിന്റെ ഒന്നും പോലെ അല്ല.. "ഹോ..." പെട്ടന്ന് ഇടക്ക്‌ കേറി ആൻഡ്രൂ ചോദിച്ചു.. "ചേച്ചി കഴിക്കാൻ എന്നതാ ഉള്ളെ.??" "ഇഡ്ഡലി ഉണ്ട് ടാ..." ഇഡ്ഡലി എനിക്ക് അത്ര ഇഷ്ടം അല്ലായിരുന്നു.. "ഇഡ്ഡലി ആണോ..?? ഇടിയപ്പം ഇല്ലെ..??" "ഇടിയപ്പം നാളെ ഉണ്ടാക്കാം.." ഇതും പറഞ്ഞ് ചേട്ടത്തി അടുക്കളയ്ക്ക് പോയപ്പോൾ അഞ്ചാറു ഇഡ്ഡലി പാത്രത്തിലേക്ക്

💬 Comments

View all comments