0%

Chapter Title : Love Or Hate 01 [Rahul Rk]

Author : Rahul RK Read All Parts 950
ഇട്ട് കൊണ്ട് ആൻഡ്രൂ പറഞ്ഞു...
"പണ്ട് ഒരു ഇടിയപ്പം തിന്നാൻ പോയിട്ട് ഇടി കിട്ടാതെ രക്ഷപ്പെട്ടത് ആരുടെ ഭാഗ്യം കൊണ്ടാണ് അറിയില്ല.. നീ ഇപ്പൊ ഇഡ്ഡലി തിന്ന്..." അത് പറഞ്ഞപ്പോൾ ആണ് ആ കഥ ഓർമ്മ വന്നത്... അന്ന് മൂക്കുമുട്ടെ ഭക്ഷണം ഒക്കെ കഴിച്ച് ഗെയിമും കളിച്ച് കിടക്കുമ്പോൾ ആണ് ആൻഡ്രുവിന്റെ കോൾ വന്നത്... "എന്താടാ..??" "അളിയാ ഇടിയപ്പവും ഇറച്ചി കറിയും കഴിക്കാൻ പോയാലോ..??" വയറു മുട്ടെ കഴിച്ചിട്ട് ഇരിക്കുക ആയിരുന്നു എങ്കിലും പരമു ഏട്ടന്റെ കടയിലെ ഇടിയപ്പവും ഇറച്ചി കറിയും ഓർത്തപ്പോൾ നാവിൽ വെള്ളം ഊറി.. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടാത്ത സ്വാദ് ആണ് അതിനു... അങ്ങനെ പാതിരാത്രി ഞാനും ആൻഡ്രുവും വീടിന് പുറകിലെ വയൽ വരമ്പിലൂടെ കട ലക്ഷ്യമാക്കി നടന്നു.. കുമാരേട്ടന്റെ വീടിന് പുറകിൽ എത്തിയപ്പോൾ ആണ് എന്തോ ഒരു പൊട്ടിച്ചിരിയുടെ യും കൊഞ്ചലിന്റെയും ഒക്കെ ശബ്ദം കേട്ടത്.. സംഭവം അത് തന്നെ ബെഡ്റൂം സീൻ... ഞങ്ങൾ കുറച്ച് നേരം അവിടെ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി.. ആരും ഇല്ല എന്ന് ഉറപ്പായപ്പോൾ പതുക്കെ ജനൽ വിടവിലൂടെ ഉള്ളിലേക്ക് നോക്കി... കഷ്ടകാലത്തിന് അന്നേരം അതിലെ വന്ന ഏതോ ഒരു എമ്പോക്കി ഞങളെ കാണുകയും ആരെടാ അത് എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു... കേട്ടതും ഞങൾ അവിടെ നിന്ന് ജീവനും കൊണ്ടോടി.. ഇരുട്ട് ആയത് കൊണ്ട് മുഖവും മറ്റും കാണാത്തത് കൊണ്ട് അന്ന് ഞങൾ രക്ഷപ്പെട്ടു... നാശം പിടിക്കാൻ സീൻ ഒന്ന് കാണാൻ പോലും പറ്റിയതും ഇല്ല..... ഹാ.. അതൊക്കെ ഒരു കാലം...

💬 Comments

View all comments