Chapter Title : Love Or Hate 01 [Rahul Rk]
കുറച്ച് ലാളനയും വാത്സല്യവും ഒക്കെ കിട്ടിയത് കൊണ്ട് ഞാൻ കുറച്ച് വഷളായി എന്ന് വേണമെങ്കിൽ പറയാം.. കുറച്ച് ഒള്ളു കേട്ടോ..
അത്യാവശ്യം സാമ്പത്തിക സ്ഥിതി ഒക്കെ ഉള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവിധ സൗകര്യങ്ങളോടും കൂടി ആണ് ഞാൻ വളർന്നത്..
എനിക് ഉറ്റ സുഹൃത്ത് എന്ന് പറയാൻ എനിക്ക് ഓർമ വച്ചത് മുതൽ ഉള്ളത് ഒരാൾ മാത്രം ആയിരുന്നു..
എല്ലാ കൊള്ളരുതായ്മകൾ ക്കും എന്റെ കൂടെ ഉണ്ടാകാറുള്ള ആൻഡ്രൂ എന്ന് വിളിക്കുന്ന ആൻഡ്രൂസ്..
ഞങ്ങൾക്ക് സമപ്രായക്കാർ ആണ്.
എന്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും പൂർണ സ്വാതന്ത്ര്യം ആണ്.. എങ്ങനെ ഞങൾ ഇത്ര ക്ലോസ് ഫ്രണ്ട്സ് ആയി എന്ന് ഞങ്ങൾക്ക് പോലും അറിയില്ല..
എന്റെ ചേച്ചി ഷൈനി കല്ല്യാണം ഒക്കെ കഴിച്ച് സുഖമായി ജീവിക്കുന്നു.. അവളുടെ ഭർത്താവ് എന്റെ അളിയൻ, പോലീസിൽ എസ് ഐ ആണ്..
അങ്ങനെ പ്ലസ്ടു ഒക്കെ ഒരുവിധം തട്ടിമുട്ടി പാസ്സ് ആയി കഴിഞ്ഞപ്പോൾ ആണ് ഇനി എന്ത് ചെയ്യും എന്ന ചോദ്യം വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ഉയർന്ന് വന്നത്...
സത്യത്തിൽ ആ ചോദ്യം ഞാനും ആൻഡ്രുവും ഞങ്ങളോട് തന്നെ ഇതിനോടകം ഒരായിരം തവണ ചോദിച്ചിരുന്നു... എന്തായാലും കഷ്ടപ്പെട്ട് പഠിക്കാൻ ഒന്നും ഇനി വയ്യ.. സിംപിൾ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പഠിക്കാം..
പിന്നീടുള്ള ഞങളുടെ ദിവസങ്ങൾ അങ്ങനെ ഉള്ള ഒരു കോഴ്സ് അന്വേഷിച്ച് ആയിരുന്നു...
രാവിലെ എഴുന്നേറ്റാൽ രാത്രി കിടക്കുന്നത് വരെ ലാപ്ടോപ്പും എടുത്തു വച്ച് നെറ്റിൽ സെർച്ച് ചെയ്യൽ ആണ് പണി.
അന്നത്തെ ഗൂഗിളിലും യൂട്യൂബിലും ഉള്ള ഞങ്ങളുടെ
💬 Comments
View all comments