0%

Chapter Title : Love Or Hate 01 [Rahul Rk]

Author : Rahul RK Read All Parts 940
പ്രധാന കീ വേഡ് How to become rich in short time എന്നായിരുന്നു.. അങ്ങനെ ഒരു ദിവസം, പതിവ് പോലെ റിസേർച്ച് ഒക്കെ നടത്തി നടത്തി ഞാൻ സോഫയിൽ കിടന്നു ഉറങ്ങുകയായിരുന്നു.. ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്... ആൻഡ്രൂ ആണല്ലോ... "പറ അളിയാ.." "ടാ ഒരു ഉഗ്രൻ ഐഡിയ കിട്ടി.." "ഉടായിപ്പ് വല്ലതും ആണോടെ..??" "പോടാ ഉടായിപ്പ് ഒന്നും അല്ല ഞാൻ ശരിക്കും അന്വേഷിച്ച് ഓകെ ആണെന്ന് ഉറപ്പാക്കിയത് ആണ്.." "അതൊക്കെ പോട്ടെ എന്താ സംഭവം??" "മൾട്ടി ലെവൽ മാർക്കറ്റിംഗ്.." "അതെന്തൊന്നാ..??" "നീ കേട്ടിട്ടില്ലേ ഈ ആളെ ചേർക്കൂ കാശ് നേടൂ എന്നൊക്കെ...?" "എടാ ഇതൊക്കെ വല്ലതും നടക്കും തോന്നുന്നുണ്ടോ..?? അവസാനം ഇൻവെസ്റ്റ് ചെയ്ത ക്യാഷ് പോകുമോ??"
"അതിനൊരു വഴി ഉണ്ട്.. ഇവരുടെ ഒരു ക്ലാസ്സ് ഉണ്ട് നാളെ ടൗണിൽ നമുക്ക് അത് പോയി അറ്റൻഡ് ചെയ്യാം.. എന്നിട്ട് ഓകെ ആണെങ്കിൽ ചേർന്നാൽ മതിയല്ലോ..??" "ഓകെ എന്തായാലും പോയി നോക്കാം.." ആൻഡ്രൂ പറഞ്ഞത് ഒരു നല്ല ഐഡിയ ആകും എന്ന് എനിക്കും തോന്നി... അവൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഞാനോ ഞാൻ എന്തേലും ഒരു കാര്യം പറഞ്ഞാൽ അവനോ പിന്നെ ഒന്നും നോക്കാറില്ല... നാളെ ആണ് ക്ലാസ്സ് എന്നാണ് പറഞ്ഞത്. ക്ലാസ്സ് എന്ന് കേട്ടപ്പോൾ തന്നെ മനസ്സ് മടുത്തു.. പിന്നെ ഒറ്റ തവണ ഒള്ളല്ലോ എന്ന് കേട്ടപ്പോൾ സമാധാനം ആയി.. അങ്ങനെ അന്നത്തെ ദിവസം പ്രത്യേകിച്ച് ഒന്നും ഇല്ലാതെ കടന്ന് പോയി.. അല്ലെങ്കിലും അവധി ദിവസങ്ങളിൽ എന്റെ ലൈഫിൽ പ്രത്യേകിച്ച് ഒന്നും കാണില്ല..

💬 Comments

View all comments