Chapter Title : Love Or Hate 01 [Rahul Rk]
ഞങ്ങളുടെ ബിസിനസ്സ് അതീവ രഹസ്യവും ആയിരുന്നു...
മറ്റുള്ളവർക്ക് കിട്ടുന്നതിൽ നിന്ന് 10% അടിച്ച് മാറ്റി അവിടെ നിന്നും ലാഭം കൊയ്യാൻ ഞാനും ആൻഡ്രൂവും പദ്ധതി തയ്യാറാക്കി...
അങ്ങനെ ആദ്യ ഘട്ട പണം വാങ്ങേണ്ട തിയ്യതി വന്നു.. ഞങ്ങൾ കമ്പനി തന്ന അവരുടെ അഡ്രസ്സിലുള്ള ഓഫീസിലേക്ക് പോയി...
ബൈക്കിൽ നിന്നിറങ്ങുമ്പോൾ ആൻഡ്രൂ ആണ് പറഞ്ഞത്..
"അളിയാ വലിയ ഓഫീസ് അണല്ലോടാ..."
"അതേ.. അതെ.. വാ കേറി നോക്കാം.."
"അവര് ക്യാഷ് ആയിട്ട് തരുമോ.. അതോ ചെക്ക് ആയിരിക്കുമോ..??"
"ഇത്രേം വലിയ തുക അല്ലേ.. ചെക്ക് ആവും ടാ..."
ഞാനും ആൻഡ്രൂവും നേരെ ഓഫീസിനകത്ത് കയറി..
"അളിയാ നമുക്ക് ആ റിസപ്ഷനിൽ ചോദിക്കാം.. അവിടെ ഒരു അടിപൊളി ചിക്ക് നിൽക്കുന്നുണ്ട് പെട്ടന്ന് വാ..."
ആൻഡ്രൂ എനിക്ക് മുന്നിൽ നടന്നു.. ഞാനും അവന്റെ കൂടെ നടന്നു.. എന്നിട്ട് റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് ചോദിച്ചു..
"ഞങ്ങൾ ബിസിനസ്സിന്റെ ഫസ്റ്റ് പേമെന്റ് വാങ്ങാൻ വന്നതാണ്.. കാഷ്യർ എവിടെ..??"
ആ പെൺകുട്ടി അന്തം വിട്ട് ഞങ്ങളെ നോക്കി കൊണ്ട് ചോദിച്ചു..
"ഒന്നും മനസിലായില്ല സാർ.. നിങ്ങള് ആരെ കാണാൻ ആണ് വന്നത്..??"
"ഞങ്ങൾ ക്യാഷ് മേടിക്കാൻ വന്നതാണ്.. മൾട്ടി ലെവൽ മാർക്കറ്റിന്റെ.."
"സോറി സാർ എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഓഫീസ് മാറികാണും... ഇത് ഒരു ഐടി കമ്പനി ആണ്.."
ഐടി കമ്പനിയോ..?? ഞാനും ആൻഡ്രൂവും മുഖത്തോട് മുഖം നോക്കി.. പെട്ടന്ന് എന്തോ ഓർത്തത് പോലെ ആൻഡ്രൂ ആ പെൺകുട്ടിയോട് ചോദിച്ചു..
"അപ്പോ ഇത് മണി ട്രീയുടെ ഓഫീസ് അല്ലേ..??"
"അല്ല സാർ.."
അടിപൊളി.. ഞാനും ആൻഡ്രൂവും
💬 Comments
View all comments