Chapter Title : Love Or Hate 01 [Rahul Rk]
അതിനകത്ത് നിന്നും പുറത്തിറങ്ങി.. ചുറ്റും നോക്കി പലരോടും ചോദിച്ചു.. പക്ഷേ ആർക്കും എന്താണ് മണി ട്രീ എന്ന് പോലും അറിയില്ല...
കയ്യിലുണ്ടായിരുന്ന സകല നംബറിലും ഞങൾ മാറി മാറി വിളിച്ചു നോക്കി എല്ലാം സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിതിക്ക് പുറത്ത്..
മറ്റൊരു വഴിയും ഇല്ലാതെ ഞങ്ങൾക്ക് ആ സത്യം അംഗീകരിക്കേണ്ടി വന്നു..
ഞങ്ങൾ അതി വിദഗ്ധമായി പറ്റിക്ക പെട്ടിരിക്കുന്നു...
ഇതായിരുന്നു ഞങളുടെ ജീവിതത്തിലെ ആദ്യത്തെ സംരംഭം പൊട്ടി പൊളിഞ്ഞ കഥ.. നാട്ടിലും വീട്ടിലും ഉള്ള വിശ്വാസം അതോടെ കടപ്പുറത്ത് ആയി...
നാട്ടുകാരുടെ കാശ് മുഴുവൻ പപ്പ കൊടുത്ത് തീർക്കേണ്ടിയും വന്നു..
നാട്ടിലേക്ക് ഇറങ്ങുന്നത് തന്നെ ആദ്യം ഒക്കെ മടുപ്പ് ആയിരുന്നു.. പിന്നെ അതങ്ങ് ശീലം ആയി..
അങ്ങനെ ഞങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ ഒരു വട്ട പേരും കിട്ടി.. മണി ട്രീ...
പിന്നെയും കുറെ തെണ്ടി തിരിഞ്ഞ് നടന്നു.. ഇനി ഈ നടത്തം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് തിരിച്ചറിവ് വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് ഇഷ്ടത്തിനും വഴങ്ങി പോളിയിൽ ചേരാൻ തീരുമാനിച്ചു...
അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരിക്കും എന്ന് അന്ന് ഞാൻ കരുതിയിരുന്നില്ല.. പക്ഷേ മുഴുവൻ പഠിക്കുന്നതിന് മുന്നേ തന്നെ നിർത്തേണ്ടി വന്നു.. അതിനുള്ള കാരണം മറ്റൊരു അവസരത്തിൽ പറയാം...
അങ്ങനെ പോളിയിലെ പഠനവും കയ്യാല പുറത്ത് ആയപ്പോൾ ഇനി ഏത് ദുർഗുണ പരിഹാര പാഠശാലയിൽ ആണ് ഞങളെ അയക്കേണ്ടത് എന്ന തീരുമാനത്തിൽ ആയിരുന്നു ഞങളുടെ രക്ഷിതാക്കൾ..
അവസാനം അതി വിദഗ്ദമായി അവർ അതിന് ഒരു പോം വഴി കണ്ടെത്തുകയും ചെയ്തു...
പോളിടെക്നിക്കിൽ നടക്കാത്തത്
💬 Comments
View all comments