Chapter Title : Love Or Hate 03 [Rahul Rk]
മനസ്സിൽ നിന്നും മായുന്നേ ഇല്ല..........."
???????????
കമ്പ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുകയാണ് ആൻഡ്രൂ..
ഷൈൻ ആണെങ്കിൽ ബെഡിൽ തന്നെ ഇപ്പോളും എന്തോ ആലോചിച്ചു കൊണ്ട് കിടക്കുകയാണ്...
കുറെ നേരമായി കളിച്ചു കൊണ്ടിരുന്ന പ്രയാസപ്പെട്ട ഒരു മിഷൻ പൂർത്തിയാക്കിയപ്പോൾ ആൻഡ്രൂ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു....
ആൻഡ്രൂ: ഉഹൂ... കിട്ടി മോനെ...
അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഷൈൻ ഈ ലോകത്ത് ഒന്നും അല്ല എന്ന് മനസ്സിലായി...
ആൻഡ്രൂ: ടാ.. ഷൈൻ....???" ഷൈൻ...??
ഷൈൻ പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കി..
ഷൈൻ: എന്താടാ??
ആൻഡ്രൂ: നീ ഇത് ഏത് ലോകത്ത് ആണ്..?? വിശപ്പില്ല എന്ന് പറഞ്ഞു ഭക്ഷണവും കഴിച്ചില്ലല്ലോ... എന്ത് പറ്റി..??
ഷൈൻ അൽപം ഗൗരവത്തോടെ: എന്ത് പറ്റി എന്ന് നിനക്കറിയില്ലെ..??
ആൻഡ്രൂ ചെയറിൽ നിന്നും എഴുന്നേറ്റ് ഷൈനിന്റെ അരികിൽ പോയി ഇരുന്നു..
ആൻഡ്രൂ: ഹാ നീ അത് വിട് അളിയാ...
ഷൈൻ എങ്ങോട്ടെന്നില്ലാതെ നോക്കി ദേഷ്യത്തോടെ പറഞ്ഞു...
ഷൈൻ: അതങ്ങിനെ വിടാൻ പറ്റില്ല.. അദ്യ ദിവസം തന്നെ... ക്ലാസിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൾ.. അത് കഴിഞ്ഞ് കോളജിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൻ....
ആൻഡ്രൂ ഇടക്ക് കയറി കൊണ്ട് പറഞ്ഞു..
ആൻഡ്രൂ: നിന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. എന്ന് വച്ച് നമ്മൾ എന്ത് ചെയ്യും.. അവളും അവനും നമ്മുടെ റെയിഞ്ചിൽ നിക്കില്ല... അവള് ആണെങ്കിൽ ഒരു ലേഡി നിഞ്ച.. അവൻ ആണെങ്കിൽ ഒരു ജാക്കി ചാനും... ഇതിന്റെ രണ്ടിന്റെയും ഇടയിൽ കൊണ്ട് പോയി വെറുതെ തല ഇടാൻ നിക്കണോ..??
ഷൈൻ ദേഷ്യത്തോടെ
💬 Comments
View all comments