Chapter Title : Love Or Hate 03 [Rahul Rk]
ഒരു പ്രണയ നോവൽ എഴുത്തുകാരി ആയിരുന്നിട്ടും കൂടി ഒരിക്കൽ പോലും അവൾക്ക് ആരോടും പ്രണയം ഒന്നും തോന്നിയിരുന്നില്ല.
അവള് എഴുതുന്ന കഥയിലെ നായകന്മാർക്ക് ഒന്നും തന്നെ ഒരു മുഖം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ അവൾ എഴുതാൻ പോകുന്ന നോവലിന് ഒരു നായകൻ ഉണ്ട്. നായകന് ഒരു പേരുണ്ട്.. നോവലിന് ഒരു പേരുണ്ട്...
മായ മേശപ്പുറത്ത് ഇരുന്ന പേന എടുത്ത് മൂടി തുറന്ന് പേപ്പറിൽ അവളുടെ മാന്ത്രികത നിറഞ്ഞ കയ്യക്ഷരങ്ങളാൽ എഴുതി....
ലവ് ഓർ ഹേറ്റ്.....
എല്ലാം നോക്കി കൊണ്ട് ദിയ അവൾക്ക് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു.. അവൾ പേപ്പറിൽ നോക്കിക്കൊണ്ട് പറഞ്ഞു.
ദിയ: ലവ് ഓർ ഹേറ്റ്... പേരൊക്കെ കൊള്ളാം... എഴുതിയിട്ട് കാണിക്ക്.. ഞാൻ കിടക്കാൻ പോവുന്നു...
മായ പുഞ്ചിരിച്ച കൊണ്ട് ഇല്ല എന്നവൾക്ക് മറുപടി നൽകി.. അത് കണ്ടപ്പോൾ അതിശയത്തോടെ ദിയ ചോദിച്ചു...
ദിയ: അതെന്താ..?? നീ എഴുതുന്നതൊക്കെ ആദ്യം എന്നെ അല്ലേ കാണിക്കുന്നത്...
മായ: അതൊക്കെ ശരിയാണ്.. പക്ഷേ ഇതിന് ഒരു പ്രത്യേകത ഉണ്ട്.. അത് കൊണ്ട് നീയും ഇത് കോളേജ് മാഗസിനിൽ വരുമ്പോൾ വായിച്ചാൽ മതി...
ദിയ: ഓഹോ സർപ്രൈസ് ആണോ?? ഓകെ.. ഐ ലവ് സർപ്രൈസസ്...
അത്രേം പറഞ്ഞു കൊണ്ട് ദിയ ഫോൺ എടുത്ത് ഇയർ ഫോൺ കണക്ട് ചെയ്ത് ബെഡിലേക്ക് കിടന്നു....
മായ തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തുന്ന നിലാവെളിച്ചം നോക്കി ഒരു നിമിഷം നിന്നു.. എന്നിട്ട് പേപ്പറിൽ എഴുതി തുടങ്ങി...
"എന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ ഞാൻ ഇന്ന് നേരിൽ കണ്ടു.....
അവന്റെ കുസൃതിയും കൗതുകവും നിറഞ്ഞ കണ്ണുകൾ എന്റെ
💬 Comments
View all comments