0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 608
എന്ന് കരുതി ആൻഡ്രൂ അവനെ കൂടുതൽ ശല്ല്യം ചെയ്യാനും പോയില്ല... എന്നാല് മറ്റൊരിടത്ത് കഥ വേറെ ഒരു രീതിയിൽ ആയിരുന്നു... ????????? മുറിയിൽ ടേബിൾ ലാമ്പും കത്തിച്ച് വച്ച് മാനം നോക്കി ഇരിക്കുകയായിരുന്നു മായ...തുറന്നിട്ട ജനൽ പാളിയിലൂടെ കടന്നു വന്ന കുളിർ കാറ്റ് അവളുടെ മുടിയിഴകൾ തലോടി കടന്നു പോയി... അവളുടെ മനസ്സ് മുഴുവൻ സങ്കർഷ ഭരിതം ആയിരുന്നു.. മായയുടെ ഇരുപ്പ് കണ്ടപ്പോൾ ടെറസ്സിന് മുകളിൽ നിന്നും അലക്കി ഉണക്കിയ തുനികളുമായി വന്ന ദിയ അവ ബെഡിലേക്ക്‌ ഇട്ട് കൊണ്ട് ചോദിച്ചു. ദിയ: എന്ത് പറ്റി ഇങ്ങനെ അന്തം വിട്ട് ഇരിക്കുന്നത്?? അവളുടെ ചോദ്യം കേട്ടപ്പോൾ താടിക്ക് മുകളിൽ വച്ചിരുന്ന കൈ എടുത്ത് മാറ്റി മായ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അത് കണ്ടപ്പോൾ ബെഡിലേക്ക്‌ ഇരുന്നു കൊണ്ട് ദിയ ചോദിച്ചു. ദിയ: എന്ത് പറ്റി പുതിയ നോവൽ വല്ലതും എഴുതാൻ ഉള്ള പ്ലാനിംഗ് ആണോ?? മായ ആംഗ്യ ഭാഷയിൽ കൂടെ ദിയയോട് സംസാരിക്കാൻ തുടങ്ങി. മായ: ചെറിയ ഒരു നോവലിനുള്ള ത്രെഡ് കിട്ടിയിട്ടുണ്ട്. ദിയ: ആഹാ.. എന്താ സബ്ജക്ട്..?? നിന്റെ സ്ഥിരം മാസ്റ്റർ പീസ് തന്നെ ആണോ?? റൊമാൻസ്..?? മായ മറുപടി ഒന്നും പറഞ്ഞില്ല വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അതിൽ നിന്ന് തന്നെ അവൾ എഴുതാൻ പോകുന്നത് ഒരു പ്രണയ നോവൽ ആണ് എന്ന് ദിയക്ക്‌ മനസ്സിലായി. കോളജിലെ നമ്പർ വൺ എഴുത്തുകാരിയാണ് മായ. ഒട്ടുമിക്ക കുട്ടികളും അവളുടെ ആരാധകര് ആണ്. പ്രണയവും വിരഹവും ആണ് അവൾ സ്ഥിരമായി എഴുതിയിരുന്ന വിഷയങ്ങൾ. എന്നാൽ

💬 Comments

View all comments