0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 607
വച്ച് തല അവിടെ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു.. ആകെ ഒരു മരവിപ്പ് മാത്രം... വിഷ്ണു ഒരു കുപ്പി വെള്ളം ഷൈനിന് നൽകി കൊണ്ട് പറഞ്ഞു.. വിഷ്ണു: ഞാൻ അപ്പോ തന്നെ ആൻഡ്രുവിനോട് പറയാൻ പോയതാ ഇവൻ പറയാൻ സമ്മതിക്കണ്ടെ.. ആ അർജുൻ കോളജിലെ ബോക്സിങ് ചാമ്പ്യൻ ആണ്.. അവനോട് ആണ് നിങ്ങള് കേറി കളിച്ചത്... ഷൈനിനും ആൻഡ്രുവിനും അത് പുതിയ ഒരു അറിവ് ആയിരുന്നു.. ആൻഡ്രൂ: നിന്റെ തല ഇപ്പോളും അവിടെ തന്നെ ഉണ്ടല്ലോ.. ഭാഗ്യം... അപ്പോളേക്കും ദിയയും മായയും അങ്ങോട്ട് വന്നു.. ഷൈൻ പതിയെ എഴുന്നേറ്റ് നിന്നു... ദിയ ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. ദിയ: ഒരടി കൊണ്ടപ്പോളേക്കും ബോധം പോയി.. ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി വല്ല്യ ബ്രൂസ്‌ലി ആകും എന്ന്.. ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല... അത് പ്രതീക്ഷിച്ച പോലെ തന്നെ ദിയ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു... എന്നാല് കണ്ണിൽ നിന്നും മറയുന്ന വരെ മായ ഷൈനിനെ നോക്കി കൊണ്ടിരുന്നു അവളുടെ കണ്ണിൽ സഹതാപം നിഴലിച്ചു നിന്നിരുന്നു... ആൻഡ്രൂ ബൈക്ക് നിവർത്തി ചാവി എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു ഷൈൻ പുറകിലും അതിനു പുറകിൽ വിഷ്ണുവും കയറി.. വിഷ്ണുവിനെ ബസ് സ്റ്റാൻഡിൽ വിട്ട് അവർ വീട്ടിലേക്ക് തിരിച്ചു...
പോകുന്ന വഴിയിൽ ഉടനീളം ആൻഡ്രൂ എന്തൊക്കെയോ പറഞ്ഞെങ്കിലും ഷൈൻ ഒന്നും മിണ്ടാൻ നിന്നില്ല.. എന്തോ ഗൂഢമായ ആലോചനയിൽ ആയിരുന്നു ഷൈൻ... വീട്ടിൽ എത്തിയതിന് ശേഷവും ഷൈനിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല.. ചിലപ്പോ എല്ലാവരുടെയും മുന്നിൽ നാണം കെട്ടതിന്റെ നിരാശയായിരിക്കാം

💬 Comments

View all comments