Chapter Title : Love Or Hate 03 [Rahul Rk]
ഭാഗം ഇരിക്കുന്നത് അവൾ കണ്ടു.. വായിക്കരുത് എന്ന് മായ പറഞ്ഞതാണ് എങ്കിലും അവൾക്ക് അവളുടെ കൗതുകത്തെ നിയന്ത്രിക്കാൻ ആയില്ല...
അവള് പതിയെ പേപ്പറിൽ കൈ വച്ചതും മായ ഉണർന്ന് അവളുടെ കൈക്ക് പിടിച്ചു...
മായ: എന്താ..??
ദിയ: ഒന്നുല്ല.. ഞാൻ നിന്നെ വിളിക്കാൻ വന്നതാ...
മായ: ശരി...
ഭാഗ്യം അവൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.. ദിയ വേഗം ടവൽ എടുത്ത് ബാത്റൂമിലേക്ക് കയറി..
മായ നോവൽ എഴുതിയ പേപ്പർ ഒരു ഫയലിനുള്ളിൽ ആക്കി ബാഗിലേക്ക് വച്ചു.... എന്നിട്ട് ദിയക്ക് വേണ്ടി കാത്തു നിന്നു.....
?????????
കോളജിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു ഷൈനും ആൻഡ്രുവും.. രണ്ട് പേരും കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് മാറി മറ്റ് സാധനങ്ങൾ എല്ലാം റെഡി ആക്കുകയായിരുന്നു...
ഷൈൻ ഇപ്പോഴും നല്ല ഗൗരവത്തിൽ ആണ്... ആൻഡ്രുവിന് അതിൽ ചെറിയ ഒരു വിഷമം ഉണ്ട്.. അഞ്ജലി പറ്റിച്ച് പോയതിന്റെ ഏതാനും കുറച്ച് മാസങ്ങളിൽ ഷൈൻ ഇങ്ങനെ ആയിരുന്നു. ആരോടും മിണ്ടാതെ എപ്പോളും ഗൗരവത്തോടെ.. അതിന് ശേഷം ഇപ്പോളാണ് ആൻഡ്രൂ അവനെ ഇങ്ങനെ കാണുന്നത്....
ഒരുക്കം എല്ലാം കഴിഞ്ഞ് രണ്ട് പേരും താഴേക്ക് ചെന്നു.. ഭക്ഷണം കഴിക്കുന്നതിനിടെ ചേച്ചി ചോദിച്ച ചോദ്യത്തിന് എല്ലാം ആൻഡ്രുവാണ് ഉത്തരം പറഞ്ഞു കൊണ്ടിരുന്നത്... അളിയൻ ഇല്ലാഞ്ഞത് നന്നായി ഇല്ലെങ്കിൽ അങ്ങേരു പോലീസ് ബുദ്ധി വച്ച് ഇവന്റെ മനസ്സ് വായിച്ചേനെ...
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി.. ഷൈൻ ബൈക്കിന്റെ ചാവി എടുത്ത് ആൻഡ്രുവിന് കൊടുത്തു...
ഷൈൻ: നീ ഓടിച്ചാൽ മതി.. എന്റെ മൂഡ് ശരിയല്ല...
ആൻഡ്രൂ: നമുക്ക്
💬 Comments
View all comments