Chapter Title : Love Or Hate 03 [Rahul Rk]
രണ്ടാൾക്കും അതാ നല്ലത് വാ കയറ്...
ഷൈൻ വണ്ടിയിൽ കയറിയതും ആൻഡ്രൂ വണ്ടി കോളേജ് ലക്ഷ്യമാക്കി ഓടിച്ചു....
???????
വാ കയറ്.... ദിയ പറഞ്ഞപ്പോൾ മായ വണ്ടിയിൽ കയറി ഇരുന്നു...
ദിയ: പോകാം????
മായ ഓകെ എന്ന അർത്ഥത്തിൽ ദിയയുടെ തോളിൽ ഒന്ന് തട്ടി... സിഗ്നൽ കിട്ടിയപ്പോൾ ദിയ വണ്ടി മുന്നോട്ടെടുത്തു... ഷൈനിനെ ആദ്യമായി കണ്ട സ്ഥലം എത്തിയപ്പോൾ മായ ആ സംഭവങ്ങൾ വെറുതെ ഓർമിച്ചു.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.....
?????????
മായയെ ആദ്യമായി കണ്ട സ്ഥലം കടന്നു പോയപ്പോൾ ഷൈനിന് കടുത്ത ദേഷ്യം ആണ് ഉണ്ടായത്.. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്...... അവൻ പല്ലുകൾ കൂട്ടി കടിച്ചു.....
അങ്ങനെ ഒട്ടും താമസിയാതെ തന്നെ ആൻഡ്രുവും ഷൈനും കോളേജിൽ എത്തി...
വിഷ്ണു അവർക്കും മുന്നേ എത്തിയിരുന്നു... വിഷ്ണുവിനെ കണ്ടതും ബൈക്കിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ഷൈൻ ചോദിച്ചു...
ഷൈൻ: വിഷ്ണു... അർജുൻ ഇപ്പോൾ എവിടെ ഉണ്ടാകും..???
വിഷ്ണു ചോദ്യം കേട്ടപ്പോൾ ആകെ അന്തം വിട്ടിരുന്നു...
വിഷ്ണു: എന്തിനാ ഷൈൻ..??
ഷൈൻ: ഞാൻ ചോദിച്ചതിന് മറുപടി പറ വിഷ്ണു....
വിഷ്ണു: കാന്റീനിൽ ഉണ്ടാകും അല്ലെങ്കിൽ ക്ലാസിൽ...
അത് കേട്ടതും ഷൈൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു... പിന്നാലെ ഭയത്തോടെ ആൻഡ്രുവും വിഷ്ണുവും.. അവർ അവനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ഷൈൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല...
അവസാനം കാന്റീനിന്റെ പടി കടന്ന് ഷൈൻ അകത്തേക്ക് കയറി.. പ്രതീക്ഷിച്ച പോലെ തന്നെ അർജുൻ കൂട്ടുകാരുടെ കൂടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു...
എന്തോ തമാശ പറഞ്ഞ് പൊട്ടി ചിരിച്ച് തിരിഞ്ഞ് നോക്കിയ അർജുൻ
💬 Comments
View all comments