Chapter Title : Love Or Hate 03 [Rahul Rk]
ബിരിയാണി ഓർഡർ ചെയ്തു..
ടേബിളിന്റെ മേലെ ഉണ്ടായിരുന്ന ഗ്ലാസ്സ് നിവർത്തി വച്ച് ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് കുടിച്ച ശേഷം വിഷ്ണു ഞങ്ങളോട് രണ്ടാളോടും ചോദിച്ചു..
വിഷ്ണു: ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. നിങ്ങള് രണ്ടാളും ദിയയെ കുറിച്ച് ആണല്ലോ സംസാരിച്ച് കൊണ്ടിരുന്നത്... എന്താ കാര്യം??
പിന്നെ ഒന്നും മറച്ചു വെക്കാൻ നിന്നില്ല.. ഞാനും ആൻഡ്രുവും ഞങ്ങൾ കോളജിൽ വരുന്ന വഴിക്ക് മായയെ കണ്ട കാര്യവും ആക്സിഡന്റ് ആയതും അവളെ വഴക്ക് പറഞ്ഞതും അവൾ കരഞ്ഞതും എല്ലാം വിഷ്ണുവിനോട് വിവരിച്ച് പറഞ്ഞു...
എല്ലാം കേട്ട് അന്തം വിട്ട് നിന്ന വിഷ്ണു തുടർന്നു...
വിഷ്ണു: നിങ്ങള് എന്ത് പണിയാണ് കാണിച്ചത്.. മായ നിങ്ങളെ ശരിക്കും കണ്ടു എന്ന് ഉറപ്പാണോ..??
ആൻഡ്രൂ: പിന്നെ കാണാതെ ഇരിക്കുമോ.. ഹെൽമെറ്റ് ഒക്കെ ഊരിയല്ലെ ഹീറോയിസം കാണിക്കാൻ ചെന്നത്.. അല്ല എന്താ ബ്രോ പ്രശ്നം.??
വിഷ്ണു: എന്റെ പൊന്നു മച്ചാൻമാരെ.. ഈ ദിയയുടെ ആകെ ഉള്ള ഒരു വീക്നെസ് ആണ് അവളുടെ സഹോദരി മായ.. അവൽക്കെന്തേലും പറ്റിയാൽ അവള് സഹിക്കും.. പക്ഷേ മായക്ക് എന്തേലും പറ്റി എന്ന് അറിഞ്ഞാൽ...
ആൻഡ്രൂ: കൂടി പോയാൽ എന്ത് സംഭവിക്കും..??
വിഷ്ണു: കഴിഞ്ഞ തവണ എന്തോ ചെറിയ ഒരു പ്രശ്നത്തിന് നമ്മൾ കാന്റീനിൽ വച്ച് കണ്ടില്ലേ അർജുൻ അവന്റെ ഗാങ്ങിൽ ഉള്ള ആരോ മായയെ ഒന്ന് ചീത്തവിളിച്ച്.. അതിന്റെ പേരിൽ അവന്റെ മൂക്കിന്റെ പാലം ദിയ ഇടിച്ച് പൊളിച്ച് കളഞ്ഞു... അവസാനം അവൾക്ക് ഒരു ആഴ്ച ഇതിന്റെ പേരിൽ സസ്പെൻഷൻ ഒക്കെ കിട്ടിയിരുന്നു... അർജുൻ ഉണ്ടല്ലോ അവന് മായയോട്
💬 Comments
View all comments